Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 7:28 pm

Menu

Published on December 15, 2015 at 1:45 pm

ഇന്ത്യയില്‍ ഐ ഫോണിന്റെ വില കുത്തനെ കുറഞ്ഞു

apple-slashes-prices-of-iphone-5s-to-almost-half-in-three-months

ഇന്ത്യയിൽ ഐഫോണിന്റെ വില കുത്തനെ കുറഞ്ഞു.മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ആപ്പിള്‍ ഫോണിന്റെ വില കുറയ്ക്കുന്നത്.ഐ ഫോണ്‍ 5 എസിന്റെ വിലയാണ് പകുതിയായി കുറഞ്ഞത്.ഐഫോൺ 6എസ്, 6എസ് പ്ലസ് വിപണിയിൽ എത്തിയതോടെ ഐഫോൺ 5 എസിന്റെ വിൽപന കുറഞ്ഞിരുന്നു. ഇതോടെയാണ് വിലകുറച്ചത്.പുതിയ വില അനുസരിച്ച് ആപ്പിള്‍ ഐ ഫോണ്‍ 5എസിന് ഏറ്റവും കുറഞ്ഞ വില 24,999 രൂപയാണ്. സെപ്റ്റംബറില്‍ ഐ ഫോണ്‍ 5 എസിന് 44,500 രൂപയായിരുന്നു വില. ഇന്ത്യയില്‍ ആപ്പിളിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഐ ഫോണ്‍ 5 എസ്. ഇന്ത്യയില്‍ ആകെ വില്‍ക്കുന്ന ഐ ഫോനുകളില്‍ അമ്പത് ശതമാനവും 5 എസാണ്. ഡിസംബര്‍ വിപണി കൂടി ലക്ഷ്യമിട്ടാണ് വില കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. ആഗോളതലത്തില്‍ ആപ്പിള്‍ ഫോണുകള്‍ക്ക് ഏറ്റവും വില്‍പ്പനയുള്ള കാലയളവാണ് ഡിസംബര്‍. ഇതിന് മുമ്പ് ഒക്‌ടോബറില്‍ ദസറയ്ക്ക് മുന്നോടിയായും നവംബറില്‍ ദീപാവലിക്ക് മുന്നോടിയായുമാണ് വില ആപ്പിള്‍ ഫോണുകള്‍ക്ക് വില കുറച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News