Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗർ: വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ യുവതിയെ ജവാൻ ബലാത്സഗം ചെയ്തു, സംഭവത്തിൽ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന് 60 ലെ ഷൌക്കത്ത് അഹമ്മദ് മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ശേഷം യുവതിയുടെ വീട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസ് പിടിയിലാകുകയായിരുന്നു. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന മാലിക് യുവതിയുടെ വായിൽ തുണി തിരുകിയ ശേഷം ബലാത്സംഗത്തിനിരയക്കുകയായിരുന്നു.സംഭവ ശേഷം മാലിക് പുറത്ത് കടന്നപ്പോൾ യുവതി ഉച്ചത്തിൽ ബഹളമുണ്ടാക്കുകയും അതുകേട്ട് ഓടിക്കൂടിയ അയൽവാസികൾ മാലിക്കിനെ പിടികൂടി പോലീസിലേൽപ്പിക്കുകയും ചെയ്തു.മാലിക്കിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.
Leave a Reply