Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:41 pm

Menu

Published on January 16, 2015 at 12:21 pm

സുരേഷ് ഗോപിയുടെ ഹിന്ദു പരാമർശ പ്രസംഗം “റോംഗ് നമ്പർ “എന്ന് ആഷിഖ് അബു

ashik-abu-called-wrong-numberabout-suresh-gopi-speech_

കൊച്ചി:വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പരാമർശം” റോംഗ് നമ്പർ “എന്ന് സംവിധായകൻ ആഷിഖ് അബു.വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ഹിന്ദുക്കൾ മുന്നോട്ടുവരണമെന്ന് സുരേഷ് ഗോപി പറയുന്ന വീഡിയോയാണ് “റോംഗ് നമ്പർ”എന്ന തലക്കെട്ടൊടെ ആഷിഖ് അബു തന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത്.അമീർഖാൻ ചിത്രമായ പി.കെ യിലൂടെ തെറ്റായ ഉപദേശം നല്കുന്നവരെ അമീർഖാൻ ഉപയോഗിക്കുന്ന വാക്കാണ്‌ റോംഗ് നമ്പർ.സുരേഷ് ഗോപിയുടെ പരാമർശം തെറ്റായിപോയി എന്നാണ് ഈ പോസ്റ്റിലൂടെ ആഷിഖ് വ്യക്തമാക്കുന്നത്.വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കിൽ ഹിന്ദുക്കൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണം.അതിന് ഹിന്ദുക്കൾ ഉണരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.ഹിന്ദുക്കൾ മുന്നിട്ടറങ്ങിയാൽ പദ്ധതിക്കാവശ്യമായ സാമ്പത്തികം കണ്ടെത്താൻ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ashik abu said wrong number about suresh gopi speech

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News