Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വനിതാ ഡോക്ടറും പ്രതി. പുത്തന്‍ വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. അനിതയെയാണ് പ്രതി ചേര്‍ത്തത്. പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിക്കാത്തതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമത്തിലെ 19 ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വൈദികനെ ആലുവ പോലീസ് ഡിസംബര്‍ എട്ടിനാണ് അറസ്റ്റു ചെയ്തത്. പുത്തന്‍ വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ്മാതാ പള്ളി വികാരി . ഫാ.എഡ്വിന്‍ ഫിഗറസ് (41) ആണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയെ പള്ളിമേടയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുര്‍ബാനയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പള്ളിയില്‍ പോയിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ അടുപ്പം കാണിച്ച് മേടയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Leave a Reply