Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 4:38 pm

Menu

Published on March 24, 2015 at 10:37 am

ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡറായി സച്ചിൻ ടെണ്ടുല്‍ക്കറെ പ്രഖ്യാപിച്ചു

aster-healthcares-brand-ambassador-is-sachin

ദുബായ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആസ്റ്റര്‍ ഫാര്‍മസി ഡിവിഷന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ.ആസാദ് മൂപ്പനാണ് സച്ചിൻറെ സാന്നിധ്യത്തിൽ പ്രഖ്യാപനം നടത്തിയത്. ചികിത്സാസഹായമര്‍ഹിക്കുന്ന രോഗികള്‍ക്കായി ഇന്ത്യയിൽ ഒരു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള സേവനങ്ങള്‍ ടെണ്ടുല്‍ക്കറും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറും സഹകരിച്ച് നല്‍കുവാൻ തീരുമാനിച്ചു. ചടങ്ങില്‍ ആസ്റ്റര്‍ ഫാര്‍മസി സി.ഇ.ഒയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ ജോബിലാല്‍,ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ ഡയരക്ടര്‍ അനൂപ് മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു. ദുബായ് ജി.സി.സി.യിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഗലയായാണ് ആസ്റ്റര്‍ ഫാര്‍മസി. ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന് മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 239ലധികം ആരോഗ്യസംരക്ഷണസ്ഥാപനങ്ങളാണുള്ളത്. ആരോഗ്യമുള്ള പുത്തന്‍ തലമുറയെ വളര്‍ത്തിയെടുക്കുവാനുള്ള ആസ്റ്റര്‍ ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പൂര്‍ണ്ണ സഹകരണം സച്ചിന്‍ വാഗ്ദാനം ചെയ്തു.

Loading...

Comments are closed.

More News