Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:51 pm

Menu

Published on November 6, 2017 at 1:25 pm

നിരാശാകാമുകർക്ക് അവരുടെ ഓർമ്മകൾ വിൽക്കാൻ ഒരു മാർക്കറ്റ്

at-this-market-ex-lovers-sell-memories-from-failed-relationships

 

പ്രണയത്തില്‍ പരാജയപ്പെട്ടവര്‍ക്ക് അവരുടെ ഓര്‍മ്മകള്‍ കച്ചവടവസ്തുക്കളായി മാറ്റാനൊരിടം. അതാണ് ഈ മാര്‍ക്കറ്റ്. അതിശയം തോന്നിയേക്കാം. പക്ഷെ സംഭവം ഉള്ളത് തന്നെ. പ്രണയത്തില്‍ പരാജയപ്പെട്ടവര്‍ അവരുടെ ഓര്‍മകളായുള്ള സകല വസ്തുക്കളും ഇവിടെ കച്ചവടത്തിനായി കൊണ്ടുവെച്ചിരിക്കുകയാണ്. വിയട്‌നാമിലാണ് ഇങ്ങനെയൊരു മാര്‍ക്കറ്റ് ഉള്ളത്.

വിയട്‌നാമിലെ ഹാനോയ് തെരുവിലാണ് ഈ മാര്‍ക്കറ്റ്. പക്ഷെ എല്ലാ ദിവസവും ഇവിടെ നിരാശാകാമുകരുടെ ഈ കച്ചവടം ഉണ്ടാവില്ല. പകരം മാസത്തില്‍ ഒരിക്കലാണ്. അന്ന് ഇവര്‍ ഒത്തുകൂടും. ശേഷം പ്രണയത്തിന്റെ ഓര്‍മകളായി ഇവര്‍ക്ക് ലഭിച്ചിട്ടുള്ള പല വസ്തുക്കളേയും ഇവര്‍ കച്ചവടത്തിനായി വെക്കും. പ്രണയലേഖനങ്ങള്‍, സമ്മാനങ്ങള്‍, തുണിത്തരങ്ങള്‍, വാച്ചുകള്‍ തുടങ്ങി എന്തൊക്കെ സാധനങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ, അവയൊക്കെ ഈ രീതിയില്‍ ഇവിടെ വെച്ച് വില്‍ക്കും.

വെറുമൊരു കച്ചവടം എന്നതിലുപരി നഷ്ടപ്രണയത്തോടുള്ള പ്രതിഷേധം അര്‍പ്പിക്കലും തങ്ങള്‍ കഴിഞ്ഞുപോയ ആ പ്രണയത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തരാവുകയാണ് ഈ രീതിയിലുള്ള ഒരു കച്ചവടത്തിലൂടെ എന്ന സന്ദേശവുമായാണ് ഇവര്‍ നല്‍കുന്നത്. ഫെബ്രുവരിയില്‍ തുടങ്ങിയതാണ് ഈ കച്ചവടം. അതിനു ശേഷം ഓരോ മാസം കഴിയുംതോറും കൂടുതല്‍ ജനശ്രദ്ധയാകര്ഷിച്ച് കച്ചവടം മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇവിടെ. സോഷ്യല്‍ മിഡിയ വഴി ഇവര്‍ക്ക് കൂടുതല്‍ ആരാധകരെയും ലഭിച്ചു.

നഷ്ട പ്രണയത്തിന്റെ വേദന ഒറ്റയ്ക്ക് സഹിക്കുന്നതിനു പകരം ഇത്തരം ഒരു മാര്‍ഗത്തിലൂടെ എല്ലാവര്‍ക്കും തങ്ങളുടെ സങ്കടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുകയും അതിലൂടെ വേദന അയവുവരുത്തുകയും അത് തരണം ചെയ്തു പുതിയ ജീവിതം തുടങ്ങി പുതിയ സ്വപ്നങ്ങളുമായി മുന്നോട്ടു പോകാനും ഇവര്‍ക്ക് സാധിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News