Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:50 am

Menu

Published on March 25, 2014 at 7:59 am

ദീപികയ്ക്ക് ആക്സിസ് ബാങ്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

axis-bank-told-to-pay-dipika-rs-5-lakh-for-faulty-service

ചെന്നൈ : പ്രശസ്ത സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്  ആക്‌സിസ് ബാങ്കിന് ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം.  കോടതിച്ചെലവിലേക്കായി 5,000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.നെതര്‍ലെന്‍ഡിലെ റൊട്ടര്‍ഡാമില്‍ കാത്തെ പസഫിക് സ്‌ക്വാഷ് ഓപ്പണില്‍ പങ്കെടുക്കുന്നതിനെത്തിയ ദീപിക ഹോട്ടല്‍ ബില്ലടയ്ക്കാന്‍ ആക്‌സിസ് ബാങ്കിന്‍റെ  ഡെബിറ്റ് കാര്‍ഡുപയോഗിച്ചപ്പോള്‍ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആവശ്യത്തിന് ഫണ്ടുണ്ടായിരുന്നിട്ടും എന്താണ് സംഭവിച്ചതെന്നറിയാന്‍ ബാങ്ക് അധികൃതരുമായി  ബന്ധപ്പെട്ടപ്പോള്‍ തീര്‍ത്തും നിരുത്തരവാദപരമായ പ്രതികരണമാണ് ലഭിച്ചത്.

റൊട്ടര്‍ഡാമില്‍ താന്‍ അനുഭവിക്കേണ്ടി വന്ന മാനസ്സിക വ്യഥ ചൂണ്ടിക്കാട്ടി ചെന്നൈയിലെ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയില്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദീപിക പരാതി നല്‍കിയത്.എന്നാല്‍ ബാങ്കിന്‍റെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തുള്ള കാരണങ്ങളാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആക്സിസ് ബാങ്ക് വിശദീകരിച്ചു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News