Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:59 pm

Menu

Published on January 13, 2015 at 9:58 pm

ബിസ്സിനസ് അധിപനായി ബാബ രാം ദേവ്

baba-ramdev_business-king

ഇന്ത്യൻ രാഷ്ട്രീയ ആത്മീയ രംഗങ്ങളിലൂടെ വാർത്തയിൽ സ്ഥാനം നേടിയ ബാബ രാം ദേവ് ബിസിനസ് രംഗത്തും ശ്രദ്ധേയനാവുകയാണ്.ബാബ രാം ദേവ് ദേവിന്റെ പതഞ്‌ജലി ആയുർ വേദ് ഈ വർഷം 2000 കോടി വിറ്റുവരവ് നേടുമെന്നാണ് റിപ്പോർട്ടുകൾ. പതഞ്‌ജലി ആയുർവേദ് പ്രധാനമായും സൗന്ദര്യ വസ്തുക്കളും ഭക്ഷ്യോല്പ്പന്നങ്ങളും അടക്കമുള്ള ഉൽപ്പന്നങ്ങളാണ് നിർമ്മിക്കുന്നത്. ഇവയാണ് ഇത്തവണ ഉപഭോകൃത വിപണി കീഴടങ്ങിയിരിക്കുന്നത്. 2012 ൽ വലിയ പട്ടണങ്ങളിൽ തുടങ്ങിയ വിപണനം ഇന്ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നടക്കുന്നു. തുടക്കത്തിൽ 200 ഔട്ട്ലൈറ്റുകൾ ആണ് ഉണ്ടായതെങ്കിൽ ഇന്ന് അവയുടെ എണ്ണം 400 ആയി.പതഞ്‌ജലി ഉത്പന്നങ്ങൾ വിൽക്കാൻ ഇന്ന് റിലയൻസ് സ്റ്റോറുകളിൽ കിയോസക്കുകൾ ആരംഭിച്ചിട്ടുണ്ട്.പതഞ്‌ജലി ഉത്പന്നങ്ങളെ റിലയൻസ് ഉപഭോക്തർ തുറന്ന മനസോടെയാണ്‌ സ്വികരിച്ചതെന്നു റിലയൻസ് അധികൃതർ പറഞ്ഞു. 2014 ല്‍ പതഞ്ജലി ആയുര്‍വേദിന്റെ വിറ്റ് വരവ് 1200 കോടിയായിരുന്നു.ഇത്തവണ 2000 കോടിയിലെത്തുമെന്നാണ് കരുതുന്നത്. ഈ രംഗത്തെ മുന്‍നിര കമ്പനിയായ ഇമാമിയെ പതഞ്ജലി മറികടക്കുമെന്നാണ് ബിസ്സിനസ് റിപ്പോര്‍ട്ടുകള്‍. ഇമാമിയുടെ വിറ്റവരവ് ഇപ്പോള്‍ 1700 കോടിയാണ്.മറ്റു കമ്പനികള്‍ വന്‍ തുക ചിലവഴിച്ച് പരസ്യങ്ങളിലൂടെ വരുമാനമണ്ടാക്കുമ്പോഴാണ് പതഞ്ജലി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.അതോടൊപ്പം തന്നെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് മറ്റ് ഉത്പന്നങ്ങളെക്കാള്‍ വിലകുറവാണ്.സാധാരണ ആളുകള്‍ക്കിടയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇടം നേടിയ പതഞ്ജലി കോര്‍പ്പറേറ്റ് ലോകത്തില്‍ വന്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്.അടുത്ത കാലയളവിനുള്ളില്‍ ഓൺലൈന്‍ വിപണിയിൽ സജിവമാകുകയാണ് പതഞ്ജലി ആയുര്‍വേദിന്റെ അടുത്ത ലക്ഷ്യം

Loading...

Leave a Reply

Your email address will not be published.

More News