Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: 24 വർഷം മുമ്പ് എടുത്ത് സൂക്ഷിച്ചു വെച്ച ഭ്രൂണം ഈ 25കാരിയില്‍ കുഞ്ഞായി പിറന്നു. 1992ൽ ശീതീകരിച്ച് സൂക്ഷിച്ച ഈ ഭ്രൂണം 24 വർഷങ്ങൾക്കിപ്പുറം 25കാരിയായ ടീനയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുകയായിരുന്നു. അമേരിക്കയിലെ കിഴക്കന്‍ ടെന്നസിലെ 25കാരിയായ ടിന ഗിബ്സും ബഞ്ചമിനുമാണ് ഇരുപത്തിനാല് വര്‍ഷം സൂക്ഷിച്ച് വച്ച ഭ്രൂണം സ്വീകരിച്ച് പ്രസവിച്ചത്. ഇതോടെ നിലവിലെ 20 വർഷം സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും കുട്ടി പിറന്ന റെക്കോർഡ് മറികടന്നു.
1992 ഒക്ടോബര്‍ 14നാണഅ ഭ്രൂണം ശീതീകരിണിയില്‍ സൂക്ഷിക്കാനായി വെച്ചത്. ആ സമയം ടിന ജനിച്ചിട്ട് വെറും പതിനേഴ് മാസങ്ങൾ ആയിട്ടേ ഉള്ളൂ. ആ ടിനയാണ് 24 വർഷങ്ങൾക്കിപ്പുറം ആ ഭ്രൂണം സ്വീകരിച്ചിരിക്കുന്നത്. ടിന വിവാഹിതയായിട്ട് 7 വർഷം ആയി. എന്നാൽ ഭർത്താവായ ഗിബ്സണ് ഒരു പ്രത്യേക രോഗാവസ്ഥയെ തുടർന്ന് കുട്ടികളുണ്ടാകാത്ത അവസ്ഥയായിരുന്നു. അതുപോലെ ഈ രോഗം കാരണം മരണം പെട്ടെന്ന് സംഭവിക്കുകയും ചെയ്യും. അതിനാൽ രണ്ടുപേരും കൂടെ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ഭ്രൂണം സ്വീകരിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചത്.
അങ്ങനെ ഈ ഭ്രൂണം സ്വീകരിച്ചു. 24 വർഷങ്ങളായി സൂക്ഷിച്ചു വെച്ച ഭ്രൂണമായതിനാൽ അൽപ്പം ആശങ്കയൊക്കെ ഉണ്ടായിരുന്നു. എങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ട് നീങ്ങി. അങ്ങനെ 40 ആഴ്ചക്ക് ശേഷം ടിന ഒരു പെൺകുട്ടിക്ക് സുഖപ്രസവം നൽകി. റീന ഗിബ്‌സൺ എന്ന് കുട്ടിക്ക് പേരിടുകയും ചെയ്തു.
Leave a Reply