Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈനയിലെ ഗ്വാങ്ഷുവിലെ ലിയു പിഹുവ എന്ന സ്ത്രീയാണ് കണ്ണുകള്‍ ഇല്ലാത്ത ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. താന്‍ ഏറെ നാള്‍ കാത്തിരുന്ന കണ്‍മണിക്ക് ഈ അവസ്ഥ വന്നല്ലോയെന്നാലോചിച്ച് അമ്മ നെഞ്ചുപ്പൊട്ടി കരയുകയാണ്. കുഞ്ഞിന് അനൊഫ്ത്താല്‍മിയ എന്ന രോഗമാണ്. ലക്ഷത്തില്‍ ഒരാള്‍ക്കു വരുന്ന അപൂര്‍വരോഗം. ഗര്‍ഭാവസ്ഥയില്‍ നടത്തുന്ന പരിശോധനകളിലൊന്നും ഈ വൈകല്യം കണ്ടെത്താന്‍ കഴിയില്ല.
ജന്മനാ കണ്ണില്ലാത്ത അവസ്ഥയാണ് അനൊഫ്ത്താല്‍മിയ. ഈ അവസ്ഥയിലുള്ള ചില കുഞ്ഞുങ്ങള്‍ ഒറ്റക്കണ്ണുമായി ജനിക്കാറുണ്ട്. ചിലര്‍ക്ക് രണ്ടു കണ്ണിന്റെയും സ്ഥാനത്ത് ഒരു കുഴി മാത്രമേ ഉണ്ടാവുകയുള്ളൂ. ഗര്‍ഭാവസ്ഥയിലാണ് ഈ വൈകല്യം കാണപ്പെടുന്നത്. ചില കുഞ്ഞുങ്ങളില്‍ ഇതിനോടൊപ്പം മറ്റു ജനിതക വൈകല്യങ്ങളും ഉണ്ടാവാറുണ്ട്. കോശവിഭജനത്തിലെ അപാകത കൊണ്ടോ ജനിതകവ്യതിയാനം കൊണ്ടോ ഈ അവസ്ഥയുണ്ടാകാം.
–

–
ഗര്‍ഭകാലത്തു നടന്ന പരിശോധനയിലൊന്നും കുഞ്ഞിന്റെ ഈ വൈകല്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞു കരയുന്ന അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുടുംബവും ഡോക്ടര്‍മാരും വലഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തങ്ങള്‍ക്കു മകന്റെ ഇരുളടഞ്ഞ ജീവിതത്തില്‍ പ്രകാശം പരത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അതിനുവേണ്ടി സുമനസുകളുടെ സഹായം ആവശ്യമാണെന്നും കുഞ്ഞിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്തയറിഞ്ഞ് ഏതെങ്കിലും നന്മയുള്ള ആളുകള്‍ കുഞ്ഞിന്റെ ഭാവി ചികില്‍സയ്ക്കായി സാമ്പത്തിക സഹായം നല്‍കുമെന്നാണു കുടുംബത്തിനറെ പ്രതീക്ഷ.
–
–
ജന്മനാൽ കണ്ണില്ലാത്ത അവസ്ഥയാണ് അനൊഫ്ത്താൽമിയ. ഈ അവസ്ഥയിലുള്ള ചില കുഞ്ഞുങ്ങൾ ഒറ്റക്കണ്ണുമായി ജനിക്കാറുണ്ട്. ചിലർക്ക് രണ്ടു കണ്ണിൻെറയും സ്ഥാനത്ത് ഒരു കുഴി മാത്രമേ ഉണ്ടാവുകയുള്ളൂ..ഗർഭാവസ്ഥയിലാണ് ഈ വൈകല്യം കാണപ്പെടുന്നത്. ചില കുഞ്ഞുങ്ങളിൽ ഇതിനോടൊപ്പം മറ്റു ജനിതക വൈകല്യങ്ങളും ഉണ്ടാകാറുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങളും ഒരു പരിധിവരെ ഇത്തരം രോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗം മുതൽ എക്സറേ രശ്മികളുടെ റേഡിയേഷൻവരെ ഇതിനുകാരണമാകുമെന്ന് അവർ പറയുന്നു.ഈ അവസ്ഥയുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്കു കാഴ്ച ലഭിക്കാനുള്ള ചികിത്സകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
Leave a Reply