Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുന്നിന്‍ ചെരിവിലെ ചളിയിലൂടെ നിരങ്ങി നീങ്ങുന്ന ഒരു ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ഏഷ്യന്‍ എലിഫന്റ് ആന്‍ഡ് റെസ്‌ക്യൂ സെന്റെറിലെ അന്തേവാസിയാണു രണ്ടു വയസുകാരി യാങ് നിയു എന്ന ആനക്കുട്ടി.
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റുകയാണ് യാങ് നിയു. ആനക്കുട്ടിയുടെ ജീവിതത്തിലെ സന്തോഷകരമായ മൂഹൂര്‍ത്തങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് അവളുടെ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരാണ്. കുന്നിന്‍ ചെരുവിലെ ചെളിയിലൂടെ സമീപത്തുള്ള തടാകക്കരയിലേക്ക് ആനക്കുട്ടി ഇരുന്നു നിരങ്ങി നീങ്ങുന്ന ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
വീഗാലാന്‍ഡിനടുത്തുള്ള കാടാണോ ഇതെന്നുമെല്ലാമുള്ള കമന്റുകളാണ് ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ട് ആളുകള്‍ ചോദിക്കുന്നത്.
രണ്ടു വര്‍ഷം മുന്‍പാണ് ആനക്കുട്ടി ഇവിടെയെത്തിയത്. കാടിനകത്ത് ശരീരം നിറയെ വ്രണങ്ങളുമായി കുട്ടിയാനയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഗ്രാമവാസികളാണ്. യാങ് നിയു എന്ന പേരിനു പിന്നിലും ഒരു കഥയുണ്ട്. ഇതിന്റെ അര്‍ത്ഥം ‘ആടിന്റെ മകള്‍’ എന്നാണ്. ആടിന്റെ പാല്‍ കുടിച്ചാണ് ഈ ആനക്കുട്ടി വളര്‍ന്നത്. അതിനാലാണ് ആടിന്റെ മകള്‍ എന്നര്‍ത്ഥം വരുന്ന യാങ് നിയു എന്ന പേര് ആനക്കുട്ടിക്കു നല്‍കിയത്.
രണ്ടു വര്‍ഷത്തെ കൃത്യമായ പരിചരണത്തിനു ശേഷമാണ് ആനക്കുട്ടി ആരോഗ്യം വീണ്ടെടുത്തത്. ശരീരത്തിലെ വ്രണങ്ങളെല്ലാം ഭേദമായ ആനക്കുട്ടി ഇപ്പോള്‍ സന്തോഷവതിയാണെന്നു തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
Leave a Reply