Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: മൂക്കിലേക്ക് തലച്ചോര്‍ വളരുന്ന അസുഖവുമായി കഴിയുകയാണ് ഒന്നരവയസ്സുകാരനായ ഒലി ട്രെസിസ്.ഇവന്റെ തലയോട്ടിയിലെ ചെറിയ വിടവിലൂടെയാണ് മൂക്കിലേക്ക് തലച്ചോര്‍ വളരുന്നത്. ശ്വാസമെടുക്കാന്‍ വേണ്ടി ഇതിനോടകം തന്നെ നിരവധി തവണ ട്രെസിസിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വളരെ അപൂര്‍വ്വമായ അവസ്ഥയാണിതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത് .ഇവന്റെ ഈ മൂക്ക് അപരിചിതരില്‍ നിന്ന് വേദനിപ്പിക്കുന്ന സംസാരമുണ്ടാക്കുന്നുവെന്ന് ഇരുപത്തിരണ്ടുകാരിയായ അമ്മ അമി പൂള്‍ പറയുന്നത്.രണ്ട് കുട്ടികളാണ് ഇവര്‍ക്കുളളത്. ഇവനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇരുപതാം ആഴ്ചയില്‍ നടന്ന സ്‌കാനിംഗില്‍ നിന്ന് തന്നെ എന്തോ വ്യത്യാസം തോന്നിയിരുന്നു. ഇവന്റെ മുഖത്ത് എന്തോ മൃദു കോശങ്ങള്‍ വളരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇവന്റെ ജനന ശേഷം അച്ഛന്‍ ഇവരെ ഉപേക്ഷിച്ച് പോയി. ഇവന്‍ ജനിക്കേണ്ടിയിരുന്നില്ലെന്ന് പോലും ഇവനെ കാണുന്നവര്‍ തന്നോട് പറയുന്നു. ചിലരിവനെ മുഖത്ത് നോക്കി വിരൂപന്‍ എന്ന് പോലും വിളിക്കുന്നു. ഇതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഹൃദയഭേദകമാണെന്നാണ് അമി പറയുന്നത്.
2014 ഫെബ്രുവരിയില്‍ വെയില്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയി ഇവനെ പ്രസവിച്ചശേഷം ഇവന്റെ അവസ്ഥ കണ്ട് താന്‍ വല്ലാതെ ഞെട്ടിപ്പോയെന്ന് ഈ അമ്മ പറയുന്നു. ഇവനെ തന്റെ കയ്യിലേക്ക് കിട്ടിയപ്പോള്‍ തനിക്ക് മിണ്ടാന്‍ പോലും വയ്യാതായതായി ഇവര്‍ വ്യക്തമാക്കുന്നു. അവന്റെ മുഖത്ത് ഗോള്‍ഫ് ബോളിന്റെ വലുപ്പത്തില്‍ ഒരു മുഴയുണ്ട്. തനിയ്ക്ക് ഇത് എത്രമാത്രം സഹിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ എനിക്ക് ആദ്യം യാതൊരു ഉറപ്പും ഇല്ലായിരുന്നു. എന്നാല്‍ അവനെ സ്‌നേഹിക്കാന്‍ അവന്റെ രൂപം യാതൊരു തടസവും സൃഷ്ടിച്ചില്ല. പിന്നീട് നടത്തിയ ഒരു എംആര്‍ഐ സ്‌കാനിംഗിലൂടെയാണ് ഈ മുഴ എന്‍സിഫലോസില്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഒമ്പത് മാസം ഇവന്റെ ശരീരം വളരുന്നതിനനുസരിച്ച് മൂക്കും വളര്‍ന്ന് കൊണ്ടേയിരുന്നു. ഇവന് നന്നായി ശ്വാസിക്കാനായി നാസാരന്ധ്രങ്ങള്‍ നന്നായി തുറക്കണമെന്നും അതിനായി ഒരു ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.ഇത്തരമൊരു വലിയ ശസ്ത്രക്രിയയ്ക്ക് വേണ്ടി കുഞ്ഞ് ഒലിയെ വിട്ട് കൊടുക്കുന്ന കാര്യം തനിക്ക് ആലോചിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് അമ്മ പറയുന്നു. അവന്‍ ഏറെ ദുര്‍ബലനാണ്. അവനെ നഷ്ടപ്പെടുന്ന കാര്യം തനിക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പൂള്‍ പറയുന്നു.
എന്നാല്‍ ഡോക്ടര്‍മാര്‍ അവന്റെ നിലയെക്കുറിച്ച് തന്നോട് വിശദീകരിച്ചു. ഇവന്‍ എവിടെയെങ്കിലും വീഴുകയോ മുട്ടുകയോ മറ്റോ ചെയ്താല്‍ പോലും തലച്ചോറിലെ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും പോലും സാധ്യതയുണ്ടെന്ന് അവര്‍ തന്നോട് പറഞ്ഞു. അങ്ങനെ താന്‍ ശസ്ത്രക്രിയയ്ക്ക് സമ്മതം നല്‍കി. 2014 നവംബറില്‍ അവന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ബിര്‍മിഗ് ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. തലയോട്ടി ഇളക്കി അധിക തലച്ചോര്‍ സ്രവങ്ങള്‍ നീക്കം ചെയ്തു.മൂക്കും ശരിയാക്കി.ശസ്ത്രക്രിയയ്ക്ക് ശേഷം ഇവന്റെ തലയില്‍ ഒരു വലിയ വടു ഉണ്ടായാതായും അമ്മ പറയുന്നു. അത്രയേറെ വേദനയും അവന്‍ അനുഭവിച്ച് കാണുമെന്ന് അമ്മ പറയുന്നു. ഈ വേദനയ്ക്കിടയിലും അവന്‍ പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് തനിക്ക് ഏറെ സന്തോഷം പകര്‍ന്നു. ഇപ്പോള്‍ ഇവന് പൂര്‍ണമായും ഭേദമായി. നാല് വയസുകാരി ചേച്ചി അന്നാബെല്ലയ്‌ക്കൊപ്പം കളിക്കുകയാണ് അവനിപ്പോൾ.
Leave a Reply