Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on July 12, 2013 at 12:50 pm

മുലപാല്‍ കുടിക്കുമ്പോള്‍ വികൃതി കാണിച്ച കുഞ്ഞിനെ അമ്മ കത്രികയ്ക്ക് കുത്തി

baby-stabbed-90-times-with-scissors-by-his-chinese-mother-after-he-bit-her-as-she-was-breastfeeding-him

ബീജിംഗ് :മുലപ്പാല്‍ നല്‍കുന്നതിനിടയില്‍ അമ്മയുടെ മാറില്‍ കടിചെന്ന പേരില്‍ അമ്മ കുഞ്ഞിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച ദാരുണമായ സംഭവം നടന്നത് കിഴക്കന്‍ ചൈനയിലാണ് .സ്വന്തം അമ്മയില്‍ നിന്നും ക്രൂരമായ ശിക്ഷ ലഭിച്ചത് എട്ട് മാസം മാത്രം പ്രായമായ ആണ്‍ കുട്ടിക്കാണ് . ശരീരഭാഗങ്ങളില്‍ നൂറോളം തുന്നലുകളുമായി സിയാഓ ബാവോ എന്ന കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുറ്റത്തെ കുളത്തിന് സമീപം രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ അമ്മാവനാണ് ആശുപത്രിയില്‍ എത്തിച്ചത്. പാല്‍ നല്‍കുന്നതിനിടെ മാറില്‍ കടിച്ചതിനാലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് കുഞ്ഞിൻറെ അമ്മ പിന്നീട് പോലീസില്‍ കുറ്റ സമ്മതം നടത്തി. എന്നാല്‍ കുട്ടിയുടെ അമ്മയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും അമ്മയും അമ്മാവന്‍മാരും ഉള്ളിടത്തോളം കാലം കുട്ടിയുടെ താല്‍ക്കാലിക സംരക്ഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും അയല്‍ക്കാര്‍ പോലീസില്‍ അറിയിച്ചു. ഇതോടെ ഏറ്റെടുക്കാന്‍ ആരുമില്ലാതെ ആശുപത്രി അധികൃതരുടെ സംരക്ഷണത്തിലാണ് സിയാവോ. കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.കുട്ടിയുടെ അച്ഛനെപറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല .

Loading...

Leave a Reply

Your email address will not be published.

More News