Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ത്യാഗത്തിന്റെ പെരുന്നാള്‍ എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.ബക്രീദിനെപ്പറ്റി അറിഞ്ഞതും അറിയാത്തതുമായ വസ്തുതകള്‍ പലതുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ….
തനിക്ക് ഏറ്റവും പ്രിയങ്കരമായത് എന്താണോ അത് ത്യജിയ്ക്കാന്‍ അള്ളാഹു സ്വപ്‌നത്തില്‍ വന്ന് ഇബ്രാഹിമിനോടു പറയുന്നു. ഇതനുസരിച്ച് തന്റെ 13കാരനായ മകനെ ബലി നല്‍കാന്‍ ഇബ്രാഹിം തയ്യാറാകുന്നു. ഇക്കാര്യമറിഞ്ഞ മകനും എതിരു പറയുന്നില്ല. എന്നാല്‍ ഇബ്രാഹിമിന്റെ ഭക്തിയില്‍ സംപ്രീതനായ അള്ളാഹു മകനെ ബലി കൊടുക്കുന്നില്‍ നിന്നും ഇബ്രാഹിമിനെ തടയുകയും പകരം ആടിനെ ബലി നല്‍കിയാല്‍ മതിയെന്നു പറയുകയും ചെയ്യുന്നു. അള്ളാഹുവിന്റെ കൃപയാല്‍ ഇബ്രാഹിമിന് ഇസഹാക് എന്നൊരു പുത്രനും കൂടി ജനിയ്ക്കുന്നു. അള്ളാഹുവിനോടുള്ള ഇബ്രാഹിമിന്റെ വിധേയത്വത്തെ ഓര്‍മിപ്പിയ്ക്കലാണ് വിശുദ്ധ ഹജ് കര്‍മത്തിലൂടെ നടപ്പാക്കുന്നത്.
–

–
മൂന്നു ഘട്ടങ്ങളായാണ് ബക്രീദ് ആഘോഷിയ്ക്കപ്പെടുന്നത്. ആദ്യത്തേത് തനിക്കുള്ളത് ഉപേക്ഷിയ്ക്കുക. ഭക്ഷണം കഴിയ്ക്കാതെയാണ് പലരും ഇത് ചെയ്യുന്നത്. രണ്ടാമത്തേത് തനിയ്ക്കുള്ളത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുകയെന്നത്. മൂന്നാമത് പാവങ്ങള്‍ക്ക് ദാനം നല്‍കുകയെന്നത്.
ഈദ് ഒരു വര്‍ഷത്തില്‍ രണ്ടു തവണ ആഘോഷിയ്ക്കപ്പെടുന്നുണ്ട്. ഇതില്‍ ഒന്നാമത്തേത് മീഠി ഈദ് എന്നാണറിയപ്പെടുന്നത്. മധുരമുള്ള ഈദ് എന്നു പറയാം. രണ്ടാമത്തേത് ബക്രീദാണ്. ആദ്യത്തെ ഈദ് ലോകത്ത് സമാധാനത്തിന്റയും സ്‌നേഹത്തിന്റെയും മധുരസന്ദേശം പ്രചരിപ്പിയ്ക്കുകയെന്നതാണ്. രണ്ടാമത്തേതാകട്ടെ, ബക്രീദിന് ആത്മത്യാഗമാണ് ഉദ്ദേശിയ്ക്കുന്നത്. ആടിനെ ബലി നല്‍കുന്നത് ഇതിന്റെ പ്രതീകമാണ്.
–

–
ആത്മത്യാഗം മാത്രമല്ല, കുടുംബാംഗങ്ങളേയും സമൂഹത്തേയും രാജ്യത്തേയുമെല്ലാം കാത്തു സംരക്ഷിയ്ക്കാന്‍ ഓരോ മുസ്ലീമും ബാധ്യസ്ഥനാണെന്ന സന്ദേശം ബക്രീദ് നല്‍കുന്നു. പാവങ്ങളെയും അനാഥരേയും സംരക്ഷിയ്ക്കുന്നത് ഇസ്ലാമില്‍ ഏറെ പ്രധാനമാണ്. ഈദ്-ഉള്‍-അസ്ഹ എന്നാണ് ഇത് അറിയപ്പെടുന്നത്.
Leave a Reply