Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഴപ്പഴ ചായ നിങ്ങളില്‍ എത്രപേര്‍ കേട്ടിട്ടുണ്ടാകും. എത്രപേര്‍ കുടിച്ചിട്ടുണ്ടാകും. ആരോഗ്യത്തിനും സുഖകരമായ ഉറക്കത്തിനും ‘വാഴപ്പഴ ചായ’ സഹായിക്കും. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ നല്ല ഉറക്കത്തിന് സഹായിക്കുന്നു. വാഴപ്പഴ ചായ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിച്ച ശേഷം നന്നായി കഴുകിയ ഒരു വാഴപ്പഴം തൊലി മാറ്റാതെ രണ്ട് വശവും ചെറുതായി മുറിച്ച് മാറ്റിയ ശേഷം തിളച്ച വെള്ളത്തില്‍ ഇടുക. തുടര്‍ന്ന് 10 മിനിട്ട് വിണ്ടും തിളപ്പിയ്ക്കുക. ശേഷം ഇത് അരിച്ചെടുത്ത് മൂന്ന് സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ത്ത് നന്നായി കലക്കിയാല്‍ വാഴപ്പഴ ചായ തയ്യാര്‍. ജാതിയ്ക്കയുടെ രുചി ഇഷ്ടമാകുമെങ്കില്‍ അല്‍പം കറുവാപ്പട്ട പൊടി കൂടി ചായയില്‍ വിതറുന്നത് ഗുണം വര്‍ദ്ധിപ്പിയ്ക്കും. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഈ ചായ കുടിച്ചാല്‍ എന്നത്തേക്കാളും സുഖകരമായ ഉറക്കം നിങ്ങള്‍ക്ക് നേടാം. വാഴപ്പഴം ആരോഗ്യത്തിന് ഉത്തമം ആണെന്നിരിയ്‌ക്കെ വാഴപ്പഴ ചായ ആരോഗ്യ ദായിനിയായ ഒരു പാനീയം തന്നെയാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
നല്ല ഉറക്കത്തിന് മറ്റൊരു മാര്‍ഗ്ഗം കൂടി പറയാം. ഇത്തരത്തില്‍ ചൂടുവെള്ളത്തില്‍ തിളപ്പിച്ച വാഴപ്പഴം തൊലിമാറ്റി അല്‍പം കറുവാപ്പട്ടപ്പൊടി വിതറി കഴിയ്ക്കുന്നതും ഗുണപ്രദം തന്നെ. പക്ഷേ വാഴപ്പഴം രാത്രി ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് കഴിയ്ക്കുന്നത് ചിലപ്പോള്‍ നിങ്ങളുടെ ദഹനപ്രക്രിയയ്ക്ക് ഗുണകരമാകണം എന്നില്ല. അതുകൊണ്ട് തന്നെ അടുത്ത ദിവസം രാവിലെ ഇത്തരത്തില്‍ വാഴപ്പഴം കഴിയ്ക്കുന്നതും സമാന ഫലം നിങ്ങള്‍ക്ക് പ്രദാനം ചെയ്യും.
Leave a Reply