Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മൊബൈല്‍ ഫോണിന്‍റെ സഹായത്തോടെ അക്കൗണ്ടില്ലാത്തയാള്‍ക്കു പോലും എടിഎo വഴി പണം അയച്ചുകൊടുക്കാന്‍ ഇന്‍സ്റ്റന്‍ട് മണി ട്രാന്‍സ്ഫര്‍- ഐഎoടി സംവിധാനം ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. പണം ആര്‍ക്കാണോ കൈമാറേണ്ടണ്ടത് അയാളുടെ മൊബൈല്‍ നമ്പര്‍, കൈമാറേണ്ട തുക എന്നിവ പണം അയയ്ക്കുന്ന ഉപയോക്താവ് തന്‍റെ നാലക്ക കോഡ് സഹിതം എന്‍ടര്‍ ചെയ്യണം. ഇതനുസരിച്ച് ഇടപാടിനായുള്ള നാലക്ക കോഡ് സഹിതമുള്ള ഐഎoടി സന്ദേശം പണം ആവശ്യമുള്ളയാള്‍ക്കു ബാങ്കില്‍ നിന്ന് ലഭിക്കും. പണം സ്വീകരിക്കനുള്ളയാള്‍ ഐഎoടി സൗകര്യമുള്ള എടിഎമ്മില്‍ എത്തി സ്വന്തം മൊബൈല്‍ നമ്പറും ബാങ്കില്‍ നിന്ന് അയച്ചു കിട്ടിയ എസ്എoഎസിലെ കോഡും എന്‍ടര്‍ ചെയ്‌താല്‍ പണം കയ്പറ്റാനാകും. പൊതുമേഖല ബാങ്കുകളില്‍ ആദ്യമായി ഈ സംവിധാനം നടപ്പാക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യയാണ്.
Leave a Reply