Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 2:01 am

Menu

Published on March 2, 2017 at 3:45 pm

ഇത്തരം സ്വപ്‌നങ്ങൾ കാണുന്നവർ സൂക്ഷിക്കുക ….!

be-careful-with-your-dreams

നമ്മളെല്ലാവരും തന്നെ സ്ഥിരമായി സ്വപ്‌നം കാണുന്നവരാണ്. സ്വപ്‌നം കണ്ട് ഉറക്കത്തില്‍നിന്ന് ഉണരാത്തവരായി ആരും തന്നെ കാണില്ല. ചില സ്വപ്‌നങ്ങൾ നാം പതിവായി കാണാറുണ്ട്. ഇവയ്‌ക്കെല്ലാം ചില അർത്ഥങ്ങളും ഉണ്ട്. ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സംഭവിച്ചിട്ടുള്ളതോ ചിന്തിച്ചിട്ടുള്ളതോ ആയ സംഭവങ്ങൾ സ്വപ്നത്തിൽ കാണാറുണ്ട്. പേടി സ്വപ്‌നങ്ങള്‍ കണ്ട്‌ ഞെട്ടിയുണര്‍ന്ന്‌ ഉറക്കം നഷ്‌ടപെട്ട അനേകം രാത്രികള്‍ എല്ലാവരുടെയും ജിവിതത്തിലുണ്ടാകും. അതുകൊണ്ടു തന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയോ മുത്തശ്ശിയോ അടുത്തുവന്ന്‌ പ്രാര്‍ത്ഥനകള്‍ ചൊല്ലിതന്ന്‌ കുട്ടികളെ ഉറക്കും. ഇതിനായി അവര്‍ പറഞ്ഞിരുന്ന കാരണം പ്രാര്‍ത്ഥിച്ചാല്‍ ദുസ്വപ്‌നങ്ങള്‍ കാണില്ല എന്നതാണ്‌.പതിവായി ഒരേ സ്വപ്നം കാണുന്നവർ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.

ant

1. ഉറുമ്പുകളെ സ്വപ്നം കണ്ടാല്‍ നിങ്ങളില്‍ പലരും ശക്തമായ സമ്മര്‍ദ്ദം ചലുത്തുന്നു എന്നാണർത്ഥം.
2. പറക്കുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങൾ ജീവിതത്തില്‍ ഒരു പ്രധാന തീരുമാനം എടുക്കാനുള്ള ചിന്തയിലാണെന്ന് മനസ്സിലാക്കാം.
3.ഒഴിഞ്ഞ ബോക്സ് സ്വപ്നത്തിൽ കണ്ടാൽ നിരാശയാണ് ഫലം.

dream3

4. ഉറക്കത്തിൽ മണ്ണ് സ്വപ്നം കണ്ടാൽ എന്തെങ്കിലും കാര്യത്തിൽ നിങ്ങൾ അകപ്പെട്ടുകിടക്കുകയാണെന്ന് മനസ്സിലാക്കാം.
5. ഉയരങ്ങളിൽ നിന്ന് വീഴുന്നത് സ്വപ്നം കണ്ടാൽ ജീവിതത്തിൽ നിരാശ വരാൻ പോകുന്നു എന്നാണർത്ഥം.
6.സ്വന്തം മരണമോ, മറ്റൊരാളുടെ മരണമോ സ്വപ്നം കണ്ടാൽ ഇത് നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും.

down

7. മൃഗങ്ങളെ സ്വപ്നം കാണുന്നത് നിങ്ങളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ്. മൃഗം ഓടിക്കുന്ന സ്വപ്‌നമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പേടിയോ ദേഷ്യമോ പോലുള്ള വികാരങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് എന്നതാണ്.
8.കടൽ സ്വപ്നത്തിൽ കണ്ടാൽ അതിനർത്ഥം നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണെന്നാണ്.

sea2

9.പല്ലുകള്‍ സ്വപ്നം കാണുന്നത് നഷ്ട്ടങ്ങള്‍ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ്. ജോലി നഷ്ട്ടപ്പെടുക, ബന്ധം ദുര്‍ബലമാകുക തുടങ്ങി പലതരത്തിലുള്ള നഷ്ട്ടങ്ങളെ ഇത്തരം സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നു.
10. മാംസം നുറുക്കുന്നത് സ്വപ്നം കാണുന്നത് വരാനിരിക്കുന്ന ദുരന്തത്തിൻറെ സൂചനയാണ്.
sleep11

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News