Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:22 am

Menu

Published on March 17, 2017 at 2:32 pm

പന്നിയിറച്ചിയും ബീഫും എത്രകഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്ന് പഠനം….!

beef-and-pork-good-for-health

ബീഫും പന്നിയിറച്ചിയും കഴിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ബീഫും പന്നിയിറച്ചിയുമൊക്കെ കഴിക്കുന്നത് ശരീരത്തിനു നല്ലതാണെന്നാണു പുതിയ പഠനം. ഇവ കഴിച്ചാൽ ബിപിയും കൊളസ്ട്രോളുമൊക്കെ കൂടുമെന്ന് പറഞ്ഞ് പലരും പേടിപ്പിക്കാറുണ്ട്. പുര്‍ഡ്യു യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തൽ നടന്നിരിക്കുന്നത്. റെഡ് മീറ്റ് ദിവസവും കഴിച്ചാലും അത് രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊളസ്‌ട്രോളും വര്‍ധിപ്പിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കില്ല എന്നുമാത്രമല്ല രോഗികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനുള്ള നല്ലൊരു ഉറവിടം കൂടിയാണിതെന്നുമാണ് പുതിയ പഠനം പറയുന്നത്.

pork

ഇത്രകാലം ഡോക്ടർമാർ പറഞ്ഞിരുന്നത് ഇറച്ചി പതിവായി കഴിക്കാതിരിക്കുന്നതാണു ശരീരത്തിന് നല്ലതെന്നും പതിവായി ബീഫ് കഴിക്കുന്നവർ അതിന്റെ അളവ് കുറച്ചില്ലെങ്കിൽ ചിലപ്പോൾ പണി കിട്ടുമെന്നുമായിരുന്നു. റെഡ് മീറ്റ് പോഷക സംപുഷ്ടമായ ഭക്ഷണമാണെന്ന മാത്രമല്ല പ്രോട്ടീന്റെയും അയേണിന്റെയും നല്ലൊരു ഉറവിടമാണെന്ന് ’ ന്യൂട്രീഷ്യന്‍ സയന്‍സ് പ്രഫസര്‍ വെയ്ന്‍ കാംബല്‍ പറയുന്നു. റെഡ് മീറ്റ് പോഷകങ്ങളുടെ കലവറയാണ്. പ്രോട്ടീനും ഇരുമ്പും ഇതിൽ ധാരാളമുണ്ട്. അത് എത്ര കഴിക്കുന്നോ അത്രയ്ക്ക് നല്ലതാണ്.

pork-eat

ഹൃദ്രോഗികളുടെ ആഹാരശീലം പരിശോധിച്ചായിരുന്നു മാംസങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നു പറയുന്ന പഠനങ്ങള്‍ നടത്തിയത്. ഇവര്‍ റെഡ് മീറ്റ് നന്നായി കഴിക്കുന്നുണ്ടെന്ന് ഈ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നെങ്കിലും റെഡ് മീറ്റ് കാരണമുള്ള രോഗങ്ങളല്ല ഇവരുടേത് എന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. പതിവായി മാട്ടിറച്ചി കഴിക്കുന്ന നിരവധി പേരില്‍ തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനും പഠനത്തിനും ഒടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

pork-meat

Loading...

Leave a Reply

Your email address will not be published.

More News