Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി:പാചകവാതകത്തിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധന വരുത്താന്‍ പാതുമേഖലാ എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന് മാസം തോറും 10 വീതമോ, മൂന്നു മാസം കൂടുമ്പോള്‍ 25 രൂപയോ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.ഡീസലിന് ലിറ്ററിന് പ്രതിമാസ 50 പൈസ കൂട്ടുന്ന ഇപ്പോഴത്തെ രീതിക്കു പുറമെ, ഒറ്റയടിക്ക് മൂന്നു രൂപ ഉടന്‍ കൂട്ടണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നു.രൂപയുടെ മൂല്യത്തകര്‍ച്ച കാരണം വിദേശത്തുനിന്ന് എണ്ണ വാങ്ങുന്ന വകയില്‍ 30,000 കോടിയുടെ അധിക ചെലവാണ് ഉണ്ടായതെന്നാണ് കമ്പനികളുടെ വാദം. വില കൂട്ടാന്‍ കമ്പനികളുടെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി പറഞ്ഞു. വില കൂട്ടാതെ മുന്നോട്ടുപോകാനാവില്ലന്ന് അറിയിച്ചിട്ടുണ്ട് . ഇനി തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പഷേന്‍ ഡയറക്ടര്‍ (ഫിനാന്‍സ്) പി.കെ ഗോയല്‍ പറഞ്ഞു.
Leave a Reply