Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 12:12 am

Menu

Published on December 30, 2017 at 2:20 pm

10 ദിവസം കൊണ്ട്‌ ചാടിയ വയർ ഇല്ലാതാക്കാം

belly-to-slim-in-10-days

പണ്ടൊക്കെ കുടവയറും കഷണ്ടിയും ആഢ്യത്വത്തിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇന്ന് നേരെ തിരിച്ചും. കുടവയറും കഷണ്ടിയും എങ്ങനെയൊക്കെ തടയാനും ഇല്ലാതാക്കാനും കഴിയുമോ അതിനുള്ള ഏതു പരിശ്രമവും നടത്താന്‍ തയ്യാറാണ് ഇന്ന് ഓരോ മലയാളിയും. അത്തരത്തില്‍ ചാടിയ വയര്‍ ഇല്ലാതാക്കാനുള്ള ചില ഭക്ഷണക്രമങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1. പുതിന ഇല

വയറു കുറയ്ക്കാന്‍ മാത്രമല്ല തടി കുറയ്ക്കാനും പുതിന ഇല്ല മികച്ച ഔഷധമാണ്. പുതിന ചട്ണി കഴിക്കുന്നതും പുതിന ഇല ചായയില്‍ ഇട്ടു കുടിക്കുന്നതും വയറു കുറയാനും തടി കുറയാനും നല്ലതാണ്.

2. പപ്പായ

ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്നതും സുലഭമായി ലഭിക്കുന്നതുമായ പഴമാണ് പപ്പായ. പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായ കഴിക്കുന്നതാണ് നല്ലത്. വയറു കുറയ്ക്കാന്‍ സഹായിക്കുന്ന പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്.

3. പൈനാപ്പിള്‍

പൈനാപ്പില്‍ ദിവസവും ശീലമാക്കുന്നത് വയര്‍ കുറയാന്‍ നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ബ്രോമാലില്‍ ദഹനത്തിന് നല്ലരീതിയില്‍ സഹായിച്ച് വയറു കുറയാന്‍ കാരണമാകുന്നു.

4. നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് ഒരാഴ്ച അടുപ്പിച്ച് കഴിച്ചാല്‍ വയര്‍ കുറയുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

5. കാരറ്റ്

വയറു കുറയാന്‍ മാത്രമല്ല ആരോഗ്യത്തിനും അത്യുത്തമമാണ് കാരറ്റ്. ഭക്ഷണത്തിന് മുന്‍പ് കാരറ്റ് കഴിക്കുക. സലാഡായും കഴിക്കാം ജ്യൂസായും കഴിക്കാം.

6. പെരുംജീരകം

പെരും ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചാല്‍ ചാടിയ വയറിനെ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടെത്തിക്കാം.

7. മല്ലിയില ജ്യൂസ്

മല്ലിയില ജ്യൂസ് ആക്കി ഒരാഴ്ചത്തേക്ക് ദിവസവും കഴിക്കുക. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ അത്യുത്തമായ മല്ലിയില ജ്യൂസ് വയര്‍ കുറയ്ക്കാന്‍ മികച്ച ഒരു ഔഷധമാണ്.

8. വേവിച്ച ആപ്പിള്‍

ആപ്പിള്‍ പൊതുവെ ഹൈക്ലാസ് ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യ ഗുണങ്ങള്‍ അധികമായുള്ള ആപ്പിള്‍ പക്ഷെ വേവിച്ച് കഴിച്ചാല്‍ കുടവയര്‍ ഇല്ലാതാക്കാം.

9. പകുതി വേവിച്ച പഴം

പകുതി വേവിച്ച പഴം ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ കുടവയര്‍ കുറയ്ക്കാം. വയര്‍ കുറയുക മാത്രമല്ല ആരോഗ്യത്തിനും ഇത് നല്ലതാണ്.

10. ചെറുനാരങ്ങയും ചൂടുവെള്ളവും

ചെറുനാരങ്ങയുടെ നീരും ചൂടുവെള്ളവും കലര്‍ത്തി ദിവസവും രാവിലെ വെറും വയറ്റില്‍ 10 ദിവസമെങ്കിലും അടുപ്പിച്ച് കഴിച്ചാല്‍ വയര്‍ കുറയ്ക്കാം.

11. തേനും തണുത്ത വെള്ളവും

തേന്‍ തണുത്ത വെള്ളത്തില്‍ കലര്‍ത്തി വെറും വയറ്റില്‍ ദിവസവും കുടിക്കുക. വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് അത്യുത്തമം ആണ്.

12. ബീന്‍സ്, മുളക്, വെളുത്തുള്ളി, ഇഞ്ചി

ബീന്‍സിലെ പ്രോട്ടീന്‍ വയറ്റില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കും. മുളകിലെ ക്യാപ്‌സയാസിനാണ് കൊഴുപ്പ് കുറക്കുന്നത്. വെളുത്തുള്ളിയും വയര്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ഇഞ്ചി കലോറി ഇല്ലാതാക്കും. ദഹനത്തിനും ഉത്തമമാണ്. ഇത് തടിയും വയറും കുറയ്ക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News