Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 6:36 am

Menu

Published on September 2, 2017 at 12:15 pm

ദിവസവും മീൻ കഴിച്ചാൽ എന്ത് സംഭവിക്കും..

benefits-of-fish-foods

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണല്ലോ മീൻ. മീനില്ലാതെ ചോറ് ഇറങ്ങാത്തവർ നമ്മുടെ നാട്ടിൽ ഏറെ. മീൻ പൊരിച്ചും കറി വെച്ചും ഉപ്പിലിട്ടും തുടങ്ങി മീൻ അച്ചാറും ചമ്മന്തിയും ബിരിയാണിയും വരെ നീളുന്ന വിപുലമായ വിഭവങ്ങൾ മൽസ്യം കൊണ്ട് നമ്മൾ ഉണ്ടാക്കുന്നു.

പലരും നിത്യേനയെന്നോണം മീൻ കൂട്ടുന്നവരാണ്. നമ്മുടെ വീടുകളിൽ ദിനവും വരുന്ന മീൻവണ്ടിയിൽ നിന്നും മീൻ വാങ്ങാത്ത എത്ര വീട്ടുകാരുണ്ടാകും. അല്ലെങ്കിൽ മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങിക്കുന്നു. ഇത്തരത്തിൽ നിത്യേന നമ്മൾ മീൻ കഴിക്കുന്നത് കൊണ്ട് എന്തൊക്കെ മെച്ചങ്ങൾ.. ദോഷങ്ങൾ നമുക്കുണ്ടാകും എന്ന് ആലോചിക്കാറുണ്ടോ.

മീനിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് വളരെ നല്ലതാണ്. ഇത് ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്‌സ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുക്കാൻ ഇടയാക്കും.

ക്യാൻസർ കുറയ്ക്കാൻ മീൻ നല്ലതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മീനിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഇതിനു സഹായിക്കുന്നത്. ആര്‍ത്രൈറ്റിസ്, പ്രോസ്‌റ്റൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് ഇത് നല്ല ഒരു മരുന്നുമാണ്.

മറ്റൊരു സവിശേഷത മീൻ കഴിക്കുന്നത് കാരണം കാഴ്ചശക്തി വർധിപ്പിക്കും എന്നതാണ്. ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ
തുടങ്ങിയ രോഗങ്ങൾക്ക് വരെ പ്രതിരോധമാണ്.

തലച്ചോറിന്റെ പ്രവർത്തനം നല്ല തോതിൽ വർധിപ്പിക്കാനും മീൻ കഴിക്കുന്നത് സഹായിക്കും എന്നും പഠനങ്ങൾ പറയുന്നു. മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡ് തന്നെയാണ് ഈ പ്രവർത്തനത്തിനും സഹായകമാകുന്നത്.

ഇതുപോലെ ചർമ്മസംരക്ഷണത്തിനും മീൻ സഹായകമാകും. ചർമ്മം മിനുസമുള്ളതാകാൻ മീൻ കഴിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കുന്നതിനും മീൻ നല്ലൊരു ഉപാധിയാണ്. മീനിൽ അടങ്ങിയിരിക്കുന്ന ഫിഷ് ഓയില്‍ ഫാറ്റ് കൊഴുപ്പ് അടിഞ്ഞുകൂടാതെ നോക്കുകയും ചെയ്യാറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News