Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുരുഷ സൗന്ദര്യത്തിലെ ഒരു പ്രധാനഘടകമാണ് താടി. എണ്‍പതുകളിലെ യുവാക്കളാണ് താടി വളര്‍ത്തി സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. എന്നാൽ ഇപ്പോള്‍ താടിക്കാര്‍ക്ക് സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധ ലഭിക്കുന്നില്ല. താടി വളര്ത്താതെ ഷേവ് ചെയ്ത മുഖം ആകര്ഷകമാണെങ്കിലും പല പുരുഷന്മാരും താടി വളര്ത്താന് ഇഷ്ടപ്പെടുന്നവരാണ്. പല ആകൃതിയില് താടി വെട്ടിയൊതുക്കി നിര്ത്തുന്നത് ഇന്ന് സാധാരണമാണ്. ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. താടിയുണ്ടായാൽ പല ഗുണങ്ങളുണ്ട്. എന്നാൽ പലർക്കും ഇതറിയില്ല. നിങ്ങൾ താടി വളർത്താൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും വായിക്കുക.
1.നിങ്ങളുടെ ആത്മവിശ്വാസം കുറയ്‌ക്കാന്‍ കാരണമാകുന്നതാണ് മുഖക്കുരു. പ്രത്യേകിച്ച് മുഖം നിറയെ ഇവ പാടുകള്‍ അവശേഷിപ്പിക്കുകയാണെങ്കില്‍. ഇത്തരം സാഹചര്യങ്ങളില്‍ താടി ആത്മവിശ്വാസം ഉയര്‍ത്തുകയും സ്വന്തം രൂപം നല്ലതാണന്ന തോന്നല്‍ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും.ചര്‍മ്മാേപരിതലത്തോട് ചേര്‍ന്നുള്ള രോമ കൂപങ്ങള്‍ അടയുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്. വെളുത്ത പാടുകളും കറുത്ത പാടുകളുമായി പിന്നീട് ഇവ മാറും. ഏത് തരത്തിലുള്ള ഷേവിങ് ആണെങ്കിലും മുഖക്കുരുവിന്റെ പാടുകള്‍ മുഖത്ത് അവശേഷിക്കുകയും തെളിഞ്ഞ് കാണപ്പെടുകയും ചെയ്യും. എന്നാൽ താടിയുണ്ടെങ്കിൽ ഇവയൊന്നും കാണുകയില്ല.
–

–
2.മുഖത്തെ രോമങ്ങള്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്‌മികളെ പ്രതിരോധിക്കാന്‍ എത്ര ഫലപ്രദമാണന്ന് ഓസ്‌ട്രേലിയയിലെ സതേണ്‍ ക്യൂന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഒരു പഠനം നടത്തി. വിവിധ നീളത്തില്‍ താടിയുള്ളവരെയും പൂര്‍ണമായും താടിയില്ലാത്തവരെയുമാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. പഠനത്തിനായി ഇരു കൂട്ടരെയും സൂര്യപ്രകാശത്തിന് താഴെ ഇരുത്തി. അള്‍ട്രാവയലറ്റ് രശ്‌മികള്‍ക്കെതിരെ 90 മുതല്‍ 95 ശതമാനം വരെ സംരക്ഷണം നല്‍കി ചര്‍മ്മാര്‍ബുദം തടയാന്‍ താടി രോമങ്ങള്‍ക്ക് അവയുടെ നീളവും രീതിയും അനുസരിച്ച് സാധിക്കുമെന്നാണ് പഠനത്തിലൂടെ തെളിഞ്ഞത്.
–

–
3.ഷേവിങ്ങ് ചെയ്യുമ്പോൾ ചുവന്ന തിണര്‍ത്ത പാടുകള്‍ അഥവ റാഷസ് ഉണ്ടാകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. ഫോലികുലൈറ്റിസ് ബാര്‍ബെ എന്നാണ് ഇത് അറിയപ്പെടുന്നത്. ചര്‍മ്മത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആയ സ്റ്റാഫിലോകോക്കസ് ഓറിയസ് കാരണം ഉണ്ടാകുന്ന ഇതിന് ഇടയ്‌ക്കിടെ ചൊറിച്ചിലും അനുഭവപ്പെടും. ഷേവ് ചെയ്യുന്നവരെയും ഷേവ് ചെയ്യാത്തവരെയും ഇത് ബാധിക്കും. ബാക്ടീരിയ ബാധിച്ചിട്ടുള്ള ഷേവിങ് റേസര്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെയാണ് ഇത് ഇടയ്‌ക്കിടെ വരുന്നത്.
–

–
4. ആസ്മ കുറയ്ക്കാൻ ഇത് സഹായിക്കും എന്നും ഒരു വിശ്വാസമുണ്ട്. മുഖത്തെ താടി രോമങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്ന പൊടികളിൽ നിന്നും ചെറു ജീവികളിൽ നിന്നും സംരക്ഷണം നല്കും . ശ്വാസകോശത്തിന് മുമ്പിലെ ശക്തമായ പ്രതിരോധമായാണ് മീശയെ കണക്കാക്കുന്നത്.
5.പൊടികള്‍ മൂക്കിനകത്തേയ്‌ക്കും ശ്വാസനാളത്തിലേക്കും പ്രവേശിക്കാതെ തടസ്സം സൃഷ്ടിക്കാന്‍ ഒരു പരിധി വരെ കട്ടിത്താടിയും മീശയും സഹായകരമാകും. മുഖത്തെ രോമത്തില്‍ പെട്ടു പോകുന്ന ചെറിയ അളവിലുള്ള പൂമ്പൊടിയും പൊടികളും യഥാര്‍ത്ഥത്തില്‍ അലര്‍ജി കുറയ്‌ക്കാന്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കും.
–

–
6.ചര്‍മ്മത്തില്‍ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ വരുന്നത് കുറയ്‌ക്കാന്‍ താടി സഹായിക്കുമെന്നാണ് ത്വക്‌രോഗ വിദഗ്‌ധനായ ഡോ. ആദം ഫ്രൈഡ്‌മാന്‍ പറയുന്നത്. ചര്‍മ്മത്തിന്റെ നിറം മങ്ങുന്നതിനും നശിക്കുന്നതിനും പ്രധാന കാരണം സൂര്യപ്രകാശം ഏല്‍ക്കുന്നതാണ്. അതിനാല്‍ മുഖ ചര്‍മ്മം താടി രോമങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിയും.മാത്രമല്ല മുഖ ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളും മറുകുകളും കുറയ്ക്കാനും കഴിയും.
Leave a Reply