Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റര്‍നെറ്റ് തുറന്നാൽ വൈറസുകളുടെ വക പണി കിട്ടുന്ന ഈ കാലത്ത് മൊബൈല്‍ മെസേജ് വഴിയും പണികൾ കിട്ടി തുടങ്ങി എന്ന് വേണം പറയാൻ. ഓഫറുകളും, സമ്മാനം അടിച്ചെന്നും പറഞ്ഞു വരുന്ന മെസ്സേജിന് പുറമേ ഇതാ മൊബൈലില്‍ സുഹൃത്തുക്കള്‍ അയക്കുന്ന തരത്തില്‍ മെസേജും ലിങ്കുകളും വരുന്നു.
“ഈസ് ദിസ് യുവര്‍ ഫോട്ടോ” എന്ന ചോദ്യവുമായി എത്തുന്ന മെസേജുകള്‍ തുറന്നാല്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത, എല്ലാ നമ്പറുകളിലേക്കും ആ മെസേജ് ഓട്ടോമാറ്റിക്കായി പോകുന്നു. അങ്ങനെ
നിങ്ങളുടെ മൊബൈലില്‍ ഉള്ള തുക മുഴുവന്‍ നഷ്ട്ടപ്പെടുകയും ചെയ്യുന്നു.
ഇത്തരം സ്പാം മെസ്സേജ് അയക്കുന്നത് ചെയ്യുന്നത് കൊണ്ട് തട്ടിപ്പുകാര്‍ ഉദ്ദേശിക്കുന്നത്, സേവനദാതാക്കള്‍ക്ക് കൂടുതല്‍ പണം ലഭിക്കുക എന്നതാകാൻ ആണെന്നു വേണം കരുതാൻ. എന്തായാലും തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഈ കാലത്ത്, ‘ഇത്തരം തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക…’ എന്നത് മാത്രമേ പറയാൻ ഉള്ളു….
Leave a Reply