Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:48 am

Menu

Published on November 17, 2016 at 9:47 am

500 കോടി രൂപ ചിലവില്‍ നടത്തിയ വിവാഹം, വിഡിയോ കാണാം..!!

bjp-congress-leaders-attend-gala-wedding-of-janardhan-reddys-daughter

ബംഗലൂരൂ: മുന്‍ ബിജെപി മന്ത്രിയും വിവാദ ഖനി വ്യവാസായിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മിണിയും വ്യവസായ പ്രമുഖന്‍ രാജീവ് റെഡ്ഡിയുമായുള്ള വിവാഹം കഴിഞ്ഞു. പാലസ് ഗ്രൗണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരത്തിന്റെ മാതൃകയിൽ ഒരുക്കിയ സെറ്റിലാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. 500 കോടി ചിലവില്‍ നടത്തിയ വിവാഹം നേരത്തേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രാവിലെ 9.45 നും 10.15 ഉം ഇടയിലായിരുന്നു വിവാഹം.ബംഗളൂരു പാലസ് ഗ്രൗണ്ടിൽ 36 ഏക്കറിലാണ് വമ്പൻ വിവാഹവേദി പ‌ടുത്തുയർത്തിയിരിക്കുന്നത്.

bjp-congress-leaders-attend-gala-wedding-of-janardhan-reddys-daughter

ബോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേദി തയ്യാറാക്കിയതിനു പിന്നിലും ബോളിവുഡിലെ പ്രമുഖരായ കലാസംവിധായകരാണ്. വിജയനഗര സാമ്രാജ്യത്തിലെ സുവർണ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്യാണ വേദി ഒരുക്കിയിരിക്കുന്നത്.

bjp-congress-leaders-attend-gala-wedding-of-janardhan-reddys-daughter

വി.വി.ഐ.പികളായ അതിഥികൾക്ക് വന്നിറങ്ങാൻ പതിനഞ്ചു ഹെലിപാഡുകളാണ് ജനാർദന റെഡ്ഡി തയ്യാറാക്കിയിരുന്നത്. തിരുപ്പതി തിരുമല ക്ഷേത്രത്തിൽ നിന്നുള്ള എട്ടു പ്രധാന പൂജാരിമാരാണ് വിവാഹത്തിന്റെ കാർമികത്വം വഹിച്ചത്. ഹമ്പി സ്മാരകവും ബെല്ലാരിയിലെ ഗ്രാമമായ കൗൾ ബസാറും റെഡ്ഡി പഠിച്ച സ്കൂളുമെല്ലാം വേദിയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ബെല്ലാരിയിലെ പരമ്പരാഗത ഗ്രാമങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഭക്ഷണശാല ഒരുക്കിയത്.

karnataka-billionaire-builds-model-palace-for-daughters-500-crore-wedding

വിവാഹത്തിന് ബ്രാഹ്മണി അണിഞ്ഞ വസ്ത്രങ്ങളില്‍ 17 കോടിയുടെ സാരിയും 90 കോടിയുടെ ആഭരണങ്ങളുമായിരുന്നു ഏറ്റവും ശ്രദ്ധ നേടിയത്. ബോളിവുഡ് താരങ്ങളുള്‍പ്പെടെ നിരന്ന വിവാഹം ആദായ നികുതി വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ വിവാഹമാണിത്.

karnataka-billionaire-builds-model-palace-for-daughters-500-crore-wedding

karnataka-billionaire-builds-model-palace-for-daughters-500-crore-wedding

karnataka-billionaire-builds-model-palace-for-daughters-500-crore-wedding

karnataka-billionaire-builds-model-palace-for-daughters-500-crore-wedding

നോട്ട് പിന്‍വലിക്കലില്‍ ജനങ്ങള്‍ വലയുമ്പോള്‍ വിവാദ ബിജെപി നേതാവിന്റെ മകളുടെ വിവാഹം 500 കോടി ചിലവില്‍ നടന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.അനധികൃത ഖനനകേസില്‍ ശിക്ഷിക്കപ്പെട്ട ജനാര്‍ദ്ദന റെഡ്ഡി മകളുടെ വിവാഹത്തിനായി ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News