Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ് ആപ്പ്. ആര്‍ക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യുകയും ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് മറുപുറത്തെത്തിനും വാട്സ് ആപ്പിന് സാധിക്കും എന്നപ്രത്യേകതയിനാലാണ് വാട്സ് ആപ്പ് ഇത്ര ജനപ്രീതി നേടിയത്. കൂടുതല്‍ ആളുകള്‍ വാട്ട്സ്ആപ് ഉപയോഗിക്കുന്നതിന് അനുസരിച്ച്, വാട്ട്സ്ആപിലെ കോണ്ടാക്റ്റുളുടെ എണ്ണവും കൂടിവരികയാണ്.ഇക്കൂട്ടത്തിൽ നിങ്ങളെ
ശല്യം ചെയ്യുന്ന ചില കോണ്ടാക്റ്റുകളും ഉണ്ടാകാറുണ്ട്.ഈ അവസരത്തിൽ ശല്ല്യക്കാരായ കോണ്ടാക്റ്റുകളെ എങ്ങനെ ഒഴിവാക്കും എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും . അതിന് നിങ്ങളെ സഹായിക്കുന്ന ചില മാർഗ്ഗങ്ങളെ കുറിച്ചാണിവിടെ പറയുന്നത്.
ഒരു വ്യക്തിക്ക് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചാല്‍ വാട്ട്സ്ആപിലെ നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, പ്രൊഫൈല്‍ ചിത്രങ്ങളും കാണുന്നതിനും, നിങ്ങള്‍ക്ക് മെസേജുകള്‍ അയയ്ക്കുന്നതിനും സാധിക്കുന്നതാണ്.
നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തി നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്, ചാറ്റ് വിന്‍ഡോയുടെ മുകള്‍ ഭാഗത്തായി നിങ്ങള്‍ക്ക് ബ്ലോക്ക് ബട്ടണ്‍ കാണാവുന്നതാണ്.
ഇമെയില്‍ അക്കൗണ്ടുകള്‍ക്ക് പകരം അവരവര്‍ക്ക് മാത്രം സ്വന്തമായ പ്രത്യേക മൊബൈല്‍ നമ്പറുകളാണ് വാട്ട്സ്ആപില്‍ ഉപയോക്തൃ നാമമായി നല്കപ്പെടുന്നത്.
ഈ വ്യക്തിയെ നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, വാട്ട്സ്ആപ് ബ്ലോക്ക്ഡ് ലിസ്റ്റിലേക്ക് ചേര്‍ക്കട്ടെയെന്ന് ആപ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്.
ഐഒഎസില്‍ നിങ്ങളുടെ കോണ്ടാക്റ്റുകളിലുളള ഒരു നമ്പര്‍ ബ്ലോക്ക് ചെയ്യാനായി വാട്ട്സ്ആപ് സെറ്റിങ്സില്‍ ചെന്ന് അക്കൗണ്ട് സെറ്റിങ്സിലേക്ക് പോകുക.
ഇവിടെ പ്രൈവസി സെറ്റിങ്സില്‍ ടാപ് ചെയ്താല്‍ നിങ്ങള്‍ക്ക് ബ്ലോക്ക്ഡ് എന്ന ഓപ്ഷന് കാണാവുന്നതാണ്.
നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോണ്ടാക്റ്റുകള് ഇവിടെയാണ് നല്‍കേണ്ടത്. തുടര്‍ന്ന് സെറ്റിങ്സ് സേവ് ചെയ്യുക.
ഈ സെറ്റിങുകള്‍ നിങ്ങളുടെ അക്കൗണ്ടിന് എല്ലായ്പ്പോഴും ബാധകമായിരിക്കും. നിങ്ങള്‍ ഡിവൈസ് മാറ്റുമ്പോഴും, ആപ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഈ മാറ്റങ്ങള്‍ പ്രകടമായിരിക്കും.
നിങ്ങള്‍ ഒരു കോണ്‍ടാക്റ്റിനെ വാട്ട്സ്ആപില്‍ ബ്ലോക്ക് ചെയ്താല്‍, ബ്ലോക്ക് ചെയ്യപ്പെട്ട കോണ്ടാക്റ്റിന് ഒരു തരത്തിലുളള നോട്ടിഫിക്കേഷനുകളും ഇതു സംബന്ധിച്ച് ലഭിക്കുകയില്ല.
അയാള്‍ക്ക് നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസോ, അവസാനമായി പ്രത്യക്ഷപ്പെട്ട സമയമോ കാണാന്‍ സാധിക്കില്ല. കൂടാതെ ബ്ലോക്ക് ചെയ്യപ്പെട്ട കോണ്ടാക്റ്റ് നിങ്ങള്‍ക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അയാളുടെ വാട്ട്സ്ആപില്‍ മാര്‍ക്ക് ചെയ്യപ്പെടുകയും ഇല്ല.
Leave a Reply