Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 6, 2026 7:24 pm

Menu

Published on March 25, 2015 at 12:02 pm

ഇനി കുട മറന്നു പോകില്ല; സ്മാർട്ട് കുടകൾ എത്തിക്കഴിഞ്ഞു

bluetooth-umbrella-makes-sure-you-never-leave-it-behind

കുട മറന്നുവെച്ച് പോയാൽ ഇനി അതോർത്ത് പേടി വേണ്ട.അതിന് പരിഹാരമായി ബ്ലൂടൂത്ത് സംവിധാനമുള്ള കുട അവതരിപ്പിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദാവെക്ക് എന്ന കമ്പനിയാണ്  സ്മാര്‍ട്ട് കുട വികസിപ്പിച്ചെടുത്തിരിക്കുന്നത്  .ആന്‍ഡ്രോയ്ഡില്‍ റണ്‍ ചെയ്യുന്ന മൊബൈല്‍ ഫോണുകളുമായി ആപ്പിലൂടെ കണക്ട് ചെയ്താണീ കുട പ്രവര്‍ത്തിക്കുന്നത്.  ഇതുപ്രകാരം കുടയും മൊബൈല്‍ ഫോണുമായുള്ള ദൂരം വര്‍ധിക്കുമ്പോള്‍  കുട മറന്നു വച്ചതായുള്ള സന്ദേശം മൊബൈല്‍ ഫോണില്‍ തെളിയുകയാണ് ചെയ്യുന്നത്. 125 ഡോളര്‍ കൊടുത്താല്‍  കറുപ്പ്, നീല എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന കുട സ്വന്തമാക്കാം. എപ്രില്‍ 12 മുന്‍പ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് 99 ഡോളര്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഡെവെ കാങ് എന്ന മെക്കാനിക്കൽ എജിനീയറാണ്  ഈ കണ്ടുപിടുത്തതിനു പിന്നിൽ.കുടയ്ക്കുള്ളിലെ ബ്ലൂടൂത്ത് ചിപ്പ് പ്രവർത്തിക്കുന്നത് കോയിൻ സെൽ ബാറ്ററിയിലാണ്. ഒരു വർഷത്തോളം ഈ ബാറ്ററിയിൽ ബ്ലൂടൂത്ത് സംവിധാനം പ്രവർത്തിപ്പിക്കാൻ സാധിക്കും. ദാവെക്ക് കുടയുടെ ആപ്പിൽ കാലാവസ്ഥാ മുന്നറിയിപ്പിനുള്ള സൗകര്യവുമുണ്ട്.

–


–

Loading...

Comments are closed.

More News