Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മസ്തിഷ്ക മരണം സംഭവിച്ച് രണ്ടുമാസത്തിന് ശേഷം യുവതി പ്രസവിച്ചു. 22 കാരിയായ കാര്‍ലാ പെരസ് എന്ന യുവതിയാണ് ഗര്‍ഭകാലം പൂര്‍ണ്ണമാകുന്നതിനു മുന്‍പുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ച് രണ്ടുമാസത്തിന് ശേഷം പ്രസവിക്കുകയും ചെയ്തത്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയായിരുന്നു യുവതി. ഗര്‍ഭകാലം പൂര്‍ണ്ണമാകുന്നതിനു മുന്‍പുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കാര്‍ലയെ ആശുപത്രിയിലെത്തിച്ചപ്പോൾ മസ്തിഷ്‌കമരണം സംഭവിച്ചു കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. എന്നാൽ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് 7 മാസം മാത്രം പിന്നിട്ട ശിശുവിനെ അമ്മയുടെ ഗര്‍ഭത്തില്‍ തന്നെ വളരാന്‍ അനുവദിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. പിന്നീടുള്ള രണ്ടു മാസം കാര്‍ലയെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന യന്ത്രങ്ങളുടെ സഹായത്തോടെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തുവാന്‍ ഡോക്ടർമാർ ശ്രമങ്ങളാരംഭിച്ചു. അങ്ങനെ 54 ദിവസത്തോളം യന്ത്രോപകരണങ്ങളുടെ സഹായത്താല്‍ ഹൃദയമിടിപ്പു നിലനിര്‍ത്തിയ കര്‍ലാ ഏപ്രില്‍ 4-ാം തീയതി ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി.അതിനുശേഷം കര്‍ലയുടെ ജീവന്‍ നിലനിര്‍ത്തിക്കൊണ്ടിരുന്ന യന്ത്രോപകരണങ്ങള്‍ നീക്കം ചെയ്യുന്നതിന് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനമായി.ഇതോടെ കർലെ ഈ ലോകത്തോട് വിട പറയുകയും ചെയ്തു.ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
–

–
Leave a Reply