Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാവോപോളോ:2014 ഫിഫ ലോകകപ്പിൻറെ ആദ്യ മത്സരത്തില്‍ തന്നെ ബ്രസീലിന് വിജയം. ഒരു സെല്‍ഫ് ഗോള്‍ വഴങ്ങിയ ആതിഥേയര്‍ പിന്നീട് സൂപ്പര്‍താരം നെയ്മറുടെ ഇരട്ടഗോളിന്റെ ബലത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രൊയേഷ്യയെ മറികടന്നു. നെയ്മറുടെ ഇരട്ടഗോളിന്റെ ബലത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്രസീൽ വിജയം നേടിയത്. കളിയുടെ ആദ്യ പകുതിയിൽ ഓരോ ഗോളിന് ഇരു ടീമുകളും സമനിലയിലായിരുന്നു.തൊണ്ണൂറ്റിയൊന്നാമാത്തെ മിനിറ്റിൽ ഓസ്ക്കറിൻറെ ഗോളോടെ ബ്രസീൽ വിജയം ഉറപ്പിച്ചു. ക്രൊയേഷ്യന്‍ താരം ഒലിച്ചിന്‍്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ മാസിലോയുടെ കാലില്‍ തട്ടി പോസ്റ്റിലേക്ക് പോയ പന്ത് നോക്കിനില്‍ക്കാനോ ബ്രസീലിയന്‍ ഗോളി ജൂലിയോ സീസറിന് സാധിച്ചുള്ളു. കളിയുടെ അവസാന സമയം സർവ്വശക്തിയുമെടുത്ത് ക്രൊയേഷ്യ ബ്രസീലിനെതിരെ കളിച്ചെങ്കിലും ഫലം കണ്ടില്ല.സമനില ഗോള്‍ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്രസീല്‍ ശക്തമായി കളിച്ചതാണ് ഈ മഞ്ഞപ്പടയെ വിജയത്തിലെത്തിച്ചത്.
Leave a Reply