Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡയറ്റ് പ്ലാനെന്നൊക്കെ പറഞ്ഞ് ഭക്ഷണം നിയന്ത്രിക്കുന്നതും മറ്റും നമ്മള്‍ ധാരാളം കണ്ടിട്ടുണ്ടാകും. എന്നാല്‍ അതുമാത്രമല്ല നല്ലപോലെ വിശന്ന് വലഞ്ഞ് വന്നാല്‍ ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടെന്നു പറഞ്ഞ് വലിച്ചുവാരി തിന്നാറുമുണ്ട്. ഇത്തരത്തില്‍ ഒരുനേരമൊന്നു പട്ടിണി കിടന്നാല്‍ പോലും ക്ഷീണിച്ച് അവശരാകുന്നവരാണ് ഏറെയും.
അപ്പോള്‍ ആഴ്ച്ചയില്‍ വെറും 3 തവണ മാത്രം ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാലോ? ഇങ്ങനെ ജീവിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ? എന്നാല്‍ ഈ യുഎസ് ദമ്പതികളെ പരിചയപ്പെടണം. കാരണം കഴിഞ്ഞ ഒമ്പതു വര്‍ഷമായി ആഴ്ച്ചയില്‍ മൂന്നു തവണ മാത്രമാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. അതോ ലഘുഭക്ഷണവും.
യു.എസ് സ്വദേശികളായ അക്കാഹി റികാര്‍ഡോയും ഭാര്യ കാമിലാ കാസ്റ്റെലോയും ആണ് ഇത്തരത്തിലുള്ള ജീവിത രീതി പിന്തുടരുന്നത്. ഇരുവരെയും സംബന്ധിച്ചിടത്തോളം ഭക്ഷണം ഒരു പ്രധാന ഘടകമല്ലെന്നു മാത്രമല്ല അത് അനാവശ്യമാണു താനും.

2008 മുതല്‍ ആഴ്ച്ചയില്‍ മൂന്നു തവണ മാത്രം ഒരു കഷ്ണം പഴമോ പച്ചക്കറിയോ കഴിച്ചാണ് ഇവര്‍ ജീവിക്കുന്നത്. പ്രപഞ്ചത്തില്‍ നിന്നുള്ള ഊര്‍ജം സ്വീകരിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്നു പറയുന്ന ഇവര്‍ മനുഷ്യന് ഈ രീതിയില്‍ നിലനില്‍ക്കാമെന്നും ഉറച്ചു വിശ്വസിക്കുന്നു.
ബ്രിതേറിയനിസം എന്നാണ് ഈ വിശ്വാസത്തിനു പറയുന്ന പേര്, അതായത് ഭക്ഷണമോ വെള്ളമോ നിലനില്‍പ്പിന് ആവശ്യമില്ലെന്നും മനുഷ്യന് പ്രപഞ്ചത്തില്‍ നിന്നുള്ള ഊര്‍ജം ഉള്‍ക്കൊണ്ടു ജീവിക്കാമെന്നുമാണ് ബ്രിതേറിയനിസം പറയുന്നത്.
2005ല്‍ കണ്ടുമുട്ടിയ അക്കാഹി റികാര്‍ഡോയും ഭാര്യ കാമിലാ കാസ്റ്റെലോയും മൂന്നു വര്‍ഷത്തിനകം വിവാഹിതരാകുകയായിരുന്നു. തുടര്‍ന്നുള്ള യാത്രകള്‍ക്കിടെ ഒരു സുഹൃത്താണ് ഇവര്‍ക്ക് ബ്രീതേറിയനിസത്തിന്റെ അറിവ് പകര്‍ന്നു നല്‍കുന്നത്.

ആദ്യം തോന്നിയ ആകര്‍ഷണം പിന്നീടു ശീലമാക്കി മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി സസ്യാഹാരികളായിരുന്ന ഇവര്‍ ആദ്യമായി 21 ദിവസത്തെ പരീക്ഷണ പ്രക്രിയയിലൂടെ ബ്രീതേറിയനിസം ശീലമാക്കാന്‍ ശ്രമിച്ചു.
അതിന്റെ ഭാഗമായി ആദ്യത്തെ ഏഴു ദിവസങ്ങളില്‍ വായു മാത്രം സ്വാംശീകരിച്ചു, പിന്നീടുള്ള ഏഴു ദിനങ്ങള്‍ വെള്ളവും നേര്‍പ്പിച്ച ജ്യൂസും. തുടര്‍ന്നുള്ള ഏഴു ദിവസങ്ങളും ഇതുതന്നെ തുടര്‍ന്നു. ഈ പ്രക്രിയ ശീലമാക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കിയ ഇരുവരും പിന്നീടങ്ങോട്ടും ഇതുതന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
കാമില റികാര്‍ഡോ ദമ്പതികള്‍ക്ക് അഞ്ചു വയസുകാരനായ ഒരു മകനും രണ്ടു വയസുകാരിയായ മകളുമുണ്ട്. ഞെട്ടിക്കുന്ന കാര്യമെന്തെന്നാല്‍ മകനെ ഗര്‍ഭം ധരിച്ചിരുന്ന ഒമ്പതു മാസ സമയത്ത് കാമില വെറും അഞ്ചു തവണ മാത്രമാണ് ഭക്ഷണം കഴിച്ചത്. വായു ഉള്ളിടത്തോളം ഭക്ഷണം ഇല്ലാത്തത് ഒരു പ്രശ്‌നമല്ലെന്നാണ് ഇവരുടെ വാദം.

ഗര്‍ഭവേളയില്‍ പല സ്ത്രീകളും ഭക്ഷണം കഴിക്കാന്‍ അതീവ തല്‍പരരായിരിക്കുമെന്നു കേട്ടിട്ടുണ്ടെങ്കിലും തന്റെ കാര്യത്തില്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് കാമില.
തന്റെ മകന് തന്റെ സ്‌നേഹത്തിലൂടെ മാത്രം ആരോഗ്യവാനായി വളരാനാകുമെന്നു തോന്നിയിരുന്നു. ഗര്‍ഭകാലത്തിനിടെ പരിശോധനയ്ക്കു പോകുമ്പോഴെല്ലാം ആരോഗ്യവാനായ കുഞ്ഞാണ് അവനെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ ഗര്‍ഭധാരണ സമയത്ത് ഒമ്പതു മാസവും അല്‍പം പഴവും പച്ചക്കറികളും കഴിച്ചിരുന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീ കഴിക്കേണ്ട അവളവെത്രയാണോ അതില്‍ പകുതി പോലും താന്‍ കഴിച്ചിരുന്നില്ല, എങ്കിലും മകളും പൂര്‍ണ ആരോഗ്യത്തോടെയാണ് ജനിച്ചത്, കാമില പറയുന്നു.
എല്ലാ കാര്യങ്ങളിലും അധിഷ്ഠിതമായിട്ടുള്ള ഊര്‍ജത്തെ ഉള്‍ക്കൊള്ളുന്നതുവഴിയും ശ്വസനപ്രക്രിയയിലൂടെയുമൊക്കെ മനുഷ്യന് ഭക്ഷണം ഉപേക്ഷിച്ചിരിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി പുറത്തു വല്ല പാര്‍ട്ടികളിലും പോകുമ്പോഴോ അതല്ലെങ്കില്‍ പഴങ്ങളെന്തെങ്കിലും രുചിക്കണമെന്നു തോന്നുമ്പോഴോ മാത്രമാണ് വല്ലതും കഴിക്കുന്നത്. എന്നാല്‍ മക്കള്‍ക്ക് ബ്രീതേറിയനിസം എന്താണെന്ന് നല്ല ധാരണയുണ്ടെങ്കിലും അവരെ ഈ രീതിയിലേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിക്കില്ലെന്നും അവര്‍ അവര്‍ക്കിഷ്ടമുള്ളതു കഴിച്ചോട്ടെയെന്നും കാമില പറയുന്നു.
ബ്രീതേറിയനിസം ശീലമാക്കിയതിലൂടെ താന്‍ മുമ്പത്തേക്കാള്‍ വണ്ണം കുറഞ്ഞ് ആരോഗ്യവതിയായെന്നാണ് കാമിലയുടെ പക്ഷം. ഇത്തരം ജീവിതരീതിയായതില്‍ പിന്നെ ചിലവുകളും നന്നേ കുറവാകുമല്ലോ. സാധാരണ കുടുംബങ്ങളില്‍ ചിലവാകുന്നതിനേക്കാള്‍ എത്രയോ കുറവാണ് തങ്ങള്‍ക്കു ചിലവാകുന്നത്. ഇങ്ങനെ ലാഭം കിട്ടുന്ന പണം യാത്രകള്‍ ചെയ്യാനുപയോഗിക്കുന്നതാണ് ഇവരുടെ പ്ലാന്‍.
Leave a Reply