Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:07 am

Menu

Published on December 13, 2017 at 2:10 pm

ആലപ്പുഴയിൽ ബ്രിട്ടീഷ് യുവതിക്കെതിരെ മസ്സാജിന്റെ പേരിൽ പീഡനശ്രമം

british-women-abuse-alppauzha

ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹൗസ്‌ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. മസ്സാജ് സെന്റര്‍ തിരക്കി വന്ന ബ്രിട്ടീഷ് യുവതിയെ ചെയ്യാന്‍ അറിയാമെന്ന് വിശ്വസിപ്പിച്ച് ബോട്ടില്‍ കയറ്റി നടു കായലില്‍ കൊണ്ടു പോയാണ് പീഡനശ്രമം. ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്ബില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്.

ഒരു മസാജ് സെന്റര്‍ അന്വേഷിച്ചെത്തിയ ഇവരെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് കൊണ്ട് ബോട്ടില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നടുക്കടലില്‍ വെച്ച് മസാജ് ചെയ്യുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബോട്ട് അടുപ്പിച്ച് താമസിക്കുന്ന റിസോട്ടിലെത്തി വിവരംഅറിയിച്ചു.

സംഭവത്തിനു ശേഷം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ജില്ലാ കളക്ടര്‍ക്ക് വിവരം എത്തുകയായിരുന്നു. കളക്ടര്‍ ടി.വി.അനുപമ ഉടന്‍തന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. ഇവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇതേ സമയം റിസോട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഹൗസ്‌ബോട്ടിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.തുടര്‍ന്നാണ് ആഞ്ചലോസിനെ അറസ്റ്റ് ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News