Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:49 am

Menu

Published on May 9, 2013 at 6:43 am

സെന്‍സെക്സ് 20,000ത്തില്‍ തൊട്ട് മടങ്ങി

bse-sensex-reached-20000-and-then-went-back

മുംബൈ: മൂന്നു മാസത്തിന് ശേഷം ബോംബെ ഓഹരി വില സൂചിക സെന്‍സെക്സ് വീണ്ടും 20,000 പോയന്‍റില്‍ തൊട്ടു. എന്നാല്‍ ലാഭമെടുക്കലില്‍ ഈ നിലവാരം നിലനിര്‍ത്താന്‍ സൂചികയ്ക്ക് കഴിഞ്ഞില്ല.
കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചതും കമ്പനികളുടെ ഫലം മെച്ചപ്പെട്ടതുമാണ് സൂചികയിലെ വര്‍ധനവിന് വഴിയൊരുക്കിയത്. ക്ളോസിങിന് മുമ്പുണ്ടായ ലാഭമെടുക്കലില്‍ അല്പം താഴ്ന്ന സൂചിക 19,990.18ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 101.23 പോയന്‍റ് നേട്ടമാണ് സൂചിക രേഖപ്പെടുത്തിയത്.
എച്ച്.ഡി.എഫ്.സി, ഐ.ടി.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.യു.എല്‍, ഹിന്‍റാല്‍ക്കോ തുടങ്ങിയ ഓഹരികളാണ് ബുധനാഴ്ച്ച കാര്യമായ നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവയാണ് നഷ്ടം രേഖപ്പെടുത്തിയ മുന്‍നിര ഓഹരികള്‍.

Loading...

Leave a Reply

Your email address will not be published.

More News