Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത.തകർപ്പൻ ഓഫറുമായാണ് ബിഎസ്എൻഎൽ ഇത്തവണ നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 80ജിബി 3ജി ഡാറ്റ 4498 രൂപയ്ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷമാണ് ഈ ഓഫറിന്‍റെ കാലാവധി. ഇതനുസരിച്ച് ഒരു ജിബി ഡാറ്റ വെറും 56 രൂപയ്ക്ക് ലഭിക്കുമെന്നാണ് ആര്‍ടിഎന്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.സ്വകാര്യ ടെലികോം കമ്പനികളോട് മത്സരിക്കാനാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചതെന്നാണ് അറിയുന്നത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ സമാനമായ പ്ലാനുകള്‍ മുന്‍പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും ലാഭകരമായ പ്ലാനാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. മറ്റു ടെലികോം കമ്പനികളുടെ സമാനമായ പ്ലാനുകള്‍ക്കെല്ലാം 5000 രൂപയ്ക്ക് മുകളില്‍ വര്‍ഷം ചെലവുണ്ട്.
Leave a Reply