Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:52 pm

Menu

Published on March 18, 2015 at 2:09 pm

സംസ്ഥാനത്ത് 5ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് ഇന്റര്‍നെറ്റ് സംവിധാനം ഉടൻ

bsnl-public-wifi-in-kerala

കണ്ണൂര്‍: സംസ്ഥാനത്ത് 5ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് ഇന്റര്‍നെറ്റ് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് ബി.എസ്.എന്‍.എല്‍. വാരാണസിയില്‍ തുടക്കമിട്ട പദ്ധതിയാണ് ഉടന്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കാൻ പോകുന്നത്. കൊച്ചിയില്‍ ഇപ്പോൾ തന്നെ ഇതിനായി പത്ത് സ്ഥലങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. വൈകാതെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും ഈ പദ്ധതി നടപ്പാക്കും. ഇനി വന്‍ നഗരങ്ങള്‍, ഹോട്ടലുകള്‍,ആസ്പത്രികള്‍, വലിയ ഓഫീസുകള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ചുരുങ്ങിയ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇപ്പോൾ തന്നെ ചില ഓഫീസുകളും ഹോട്ടലുകളും മറ്റും കേന്ദ്രീകരിച്ച് അതത് സ്ഥാപനങ്ങള്‍ വൈഫൈ സൗകര്യം നല്‍കുന്നുണ്ട്. ഏതു മൊബൈല്‍കമ്പനികളുടെയും സിംകാര്‍ഡ് ഉപയോഗിച്ചുതന്നെ ബി.എസ്.എന്‍.എല്‍. വൈഫൈ സൗകര്യം സ്വീകരിക്കാന്‍ പറ്റും. വൈഫൈ സൗകര്യം വേണ്ടവര്‍ നിശ്ചിതനമ്പറിലേക്ക് എസ്.എം.എസ്. ചെയ്യണം. യൂസര്‍നെയിമും പാസ്വേര്‍ഡും കൊടുത്തശേഷം മൊബൈല്‍ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറും നല്‍കണം. ഈ പദ്ധതി നടപ്പിൽ വരുന്നതോടെ ഇന്റര്‍െനറ്റ് ഉപയോഗം കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും.

Loading...

Leave a Reply

Your email address will not be published.

More News