Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ദുബായിൽ നടന്നു വരുന്ന ആഗോള ഐ.ടി മേളയായ GITEX (ജൈടെക്സ്)ൽ സജീവ സാന്നിധ്യമായി മാറി കോഴിക്കോട്ടെ കാഫിറ്റ് (കാലിക്കറ്റ് ഫോറം ഫോർ ഐ.ടി) കമ്പനികളും. ഞായറാഴ്ച്ച ആരംഭിച്ച മേള 19ന് സമാപിക്കും.
ചെറുകിട ഐ.ടി കമ്പനികളുടെ കൂട്ടായ്മയിൽ പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യ ഐ.ടി പാർക്കായ കാഫിറ്റ് സ്ക്വയർ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ സെപ്തംബർ 20 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു.
കേരളത്തിൽ നിന്നും 22 കമ്പനികളാണ് ഈ മേളയിൽ പങ്കെടുക്കുവാൻ ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ 11 കമ്പനികളും കാഫിറ്റിൽ നിന്നും മറ്റുള്ളവ ടെക്നോപാർക്ക്,ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ നിന്നുമാണ്. Aufait Technologies, Blue Whyte Technologies, Baabte Technologies, Cybrosys, Explore IT Solutions, Flew Up Technologies, iBird, Next Global, Vinam Solutions, Web Namaste, Zesty Beans എന്നിവയാണ് കാഫിറ്റിൽ നിന്നും ദുബായ് മേളയിൽ പങ്കെടുക്കുന്ന കമ്പനികൾ.
1981 മുതൽ നടന്നു വരുന്ന ഐ.ടി മേളയായ GITEX ആഗോള ഐ.ടി മേഖലയിലെ തന്നെ സുപ്രധാന പരിപാടിയായാണ് കരുതുന്നത്. കേരളത്തിലെ ഐ.ടി മേഖലയിലെ നിക്ഷേപ സാധ്യതകളെ തുറന്ന് ലോകത്തിന് മുൻപിൽ തുറന്നു കാണിക്കുവാനായുള്ള ഒരു മികച്ച അവസരമായാണ് ഈ മേളയെ കണക്കാക്കുന്നത്.
Leave a Reply