Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:15 am

Menu

Published on September 22, 2016 at 10:33 am

രണ്ടു മുഖവും രണ്ടു വായയുമായി ഒരു പശുക്കുട്ടി;നാട്ടിൽ ഇപ്പോൾ ഇവളാണ് താരം..!!

calf-born-with-2-faces

അമേരിക്കയിലെ  സ്റ്റാന്‍ മക് ക്യുബിന്‍ എന്നയാളുടെ ഫാമിലാണ് ഇരുതലയുള്ള പശുക്കുട്ടി ജനിച്ചത്. ആദ്യം കാണുമ്പോള്‍ ഇരട്ടപ്പശുവാണ് ജനിച്ചതെന്നാണ് സ്റ്റാന്‍ മക് ക്യുബിന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഇരുതലയുള്ള പശുക്കുട്ടിയാണ് ജനിച്ചത് എന്ന് മനസ്സിലായത്.ഇത്തരം വിചിത്ര രൂപികള്‍ ജനിച്ച് അധികംകഴിയുംമുമ്പേ മരിച്ചുപോവുകയാണ് പതിവ്. എന്നാല്‍ ലക്കി പൂര്‍ണ ആരോഗ്യവതിയാണ്. രണ്ടു തലകളിലായി രണ്ടു മൂക്കും രണ്ടു വായുമുള്ള പശുക്കുട്ടിയ്ക്ക് നാലുകണ്ണുകളും സ്വന്തമായുണ്ട്. നാലുകണ്ണുകളുണ്ടെങ്കിലും രണ്ടു മുഖങ്ങളും ഒട്ടിനില്‍ക്കുന്ന ഭാഗത്തുള്ള കണ്ണുകള്‍ അപൂര്‍ണമായതിനാല്‍ ഇവയ്ക്ക് കാഴ്ചയുമില്ല.ഒരു വട്ടത്തിലെന്നപോലെയാണ് ലക്കി നടക്കുന്നത്. നടന്നു കഴിയുമ്പോള്‍ ഇടയ്ക്ക് വീഴുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ജനിക്കുന്ന പശുക്കുട്ടികള്‍ ജനിച്ച് അധികംകഴിയും മുമ്പേ മരിക്കുകയാണ് പതിവെങ്കിലും നന്നായി ആഹാരം കഴിക്കുന്നതാണ് ലക്കിയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ക്യുബ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News