Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമേരിക്കയിലെ കാലിഫോർണിയയിലാണ് ഒരു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.കുഞ്ഞുങ്ങളിൽ ഒരാള്‍ മാത്രമാണ് 2015 ല്‍ ജനിച്ചത്. അപ്പോള്‍ അടുത്ത കുഞ്ഞ് എപ്പോള്‍ ജനിച്ചു എന്നല്ലേ? 2016 ലെ അവസാന സെക്കന്റില്‍ മാരിബല്‍ തന്റെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
പുതുവര്‍ഷം പിറന്ന് രണ്ട് മിനിറ്റിനുശേഷമാണ് അടുത്ത ആണ്‍കുഞ്ഞിന് അമ്മ ജന്മം നല്‍കിയത്. വെറും മൂന്ന് മിനിറ്റ് വ്യത്യാസമുള്ളൂ എങ്കിലും വ്യത്യസ്തവര്‍ഷങ്ങളില്‍ പിറന്ന ഈ കുഞ്ഞുങ്ങളുടെ ജനനം ആശുപത്രി അധികൃതര്‍ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. 2016 ജനുവരി ആറ് ആയിരുന്നു കുട്ടികളുടെ ജനനത്തിനായി ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന സമയം. എന്നാല്‍ അപ്രതീക്ഷിതമായി വേദന കൂടിയതിനെ തുടര്‍ന്നാണ് ഡിസംബര്‍ 31 ന് മാരിബെല്ലിനെ ആശുപത്രിയില്‍ എത്തിച്ചത്.

അങ്ങനെ സാന്‍ ഡീഗോ സീയോന്‍ ആശുപത്രില്‍ 2015 ലെ അവസാനത്തെ കുഞ്ഞും 2016 ലെ ആദ്യത്തെ കുഞ്ഞും ആയിരുന്നു ഈ ഇരട്ടകുട്ടികള്‍. മാരിബേല്‍ വലെന്‌സീയ 11.59 നാണ് തന്റെ പെണ്‍കുഞ്ഞ് ജായിലന് ജന്മം നല്‍കിയത്. പിന്നീട് പുതുവര്‍ഷപുലരിയില്‍ 12.02 നാണ് ആണ്‍കുഞ്ഞ് ലിസ് പിറന്നത്. ജായിലന് 2.2 കിലോയും ലിസിന് 2.5 കിലോയും ഭാരമുണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Leave a Reply