Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:44 pm

Menu

Published on December 7, 2015 at 10:22 am

വെള്ളം കുടിച്ച് മൈഗ്രേന്‍ അകറ്റാം…!

can-drinking-water-ease-migraine

ഒരു തവണയെങ്കിലും മൈഗ്രേന്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഇതിന്റെ ബുദ്ധിമുട്ട് നല്ലതു പോലെ അറിയാം. എങ്ങനെയും മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും മൈഗ്രേനിന് പരിഹാരം കാണുന്നതില്‍ നാം പരാജയപ്പെട്ടു പോകാറുണ്ട്.

എന്നാല്‍ വെള്ളം കുടിച്ചും മൈഗ്രേന്‍ പ്രതിരോധിയ്ക്കാം. പ്രത്യേകിച്ച് ചികിത്സകളൊന്നും ഇല്ലാതെ തന്നെ വെള്ളത്തിലൂടെ മൈഗ്രേനിനെ തുരത്താം. വെള്ളത്തിലൂടെ മൈഗ്രേനിനെ തുരത്തുന്നതെങ്ങിനെയെന്ന് അറിയൂ…

നിര്‍ജ്ജലീകരണമാണ് മൈഗ്രേനിന്റെ പ്രധാന കാരണം. ആവശ്യത്തിന് ജലം ഇല്ലാതെ ശരീരം ക്ഷീണിക്കുമ്പോഴാണ് തലവേദന പോലുള്ള പല അസുഖങ്ങളുടേയും വരവ്. അതുകൊണ്ടു തന്നെ വെള്ളം കുടിയ്ക്കുന്നത് മൈഗ്രേനിനെ ഇല്ലാതാക്കും.വെള്ളം കുടിക്കുന്നത് മൈഗ്രേന്‍ എന്നല്ല ശരീരത്തിലെ പല രോഗങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കും.

മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, മദ്യത്തിന്റെ ഉപയോഗം തുടങ്ങിയവയും മൈഗ്രേന് കാരണമാവാം.
കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നയാള്‍ക്ക് മൈഗ്രേന്‍ ഉണ്ടാവും എന്നതാണ് വാസ്തവം.
ശരിയായ ഉറക്കം ലഭിയ്ക്കാത്തവര്‍ക്കും മൈഗ്രേന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും ഗുരുതരമായ മൈഗ്രേനിന് വഴിവെയ്ക്കും.

Loading...

Leave a Reply

Your email address will not be published.

More News