Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അര്‍ബുദം പിടിപെട്ട് ഇനി ജീവിതം ഇല്ലെന്ന് നിരാശപ്പെട്ട് കരയുന്നവർക്കു മാതൃകയാവുകയാണ് അറുപത്തിരണ്ടുകാരിയായ ജാനറ്റ് ഷെപ്പാര്‍ഡ് കെല്ലര്‍.
പതിനാലു വര്‍ഷം മുന്‍പാണ് ആദ്യമായി ജാനറ്റിനെ സ്താനാര്‍ബുദം പിടിക്കൂടുന്നത്. എന്നാല്‍ നാളുകള്‍ക്കിപ്പുറം വീണ്ടും ക്യാന്‍സര്‍ രോഗിയായി മാറിയിരിക്കുകയാണ് ജാനറ്റ്. എന്നാല്‍ പതിവുകള്‍ തെറ്റിച്ച് ഇത്തവണ സ്വന്തം തലമുടിയില്‍ പുതുമ സൃഷ്ടിച്ചിരിക്കുകയാണ് ഈ സ്ത്രീ. കീമോതെറാപ്പി ചെയ്യാന്‍ പോകുന്നതിനു മുന്‍പാണ് മുടിയില്‍ എന്തെങ്കിലും വ്യത്യസ്ത സൃഷ്ടിക്കണമെന്നു ജാനറ്റിന് തോന്നുന്നത്. കീമോ ചെയ്യുമ്പോള്‍ എന്തായാലും മുടി നഷ്ടമാകും. എന്നാല്‍ അതിനു മുന്‍പേ എന്തെങ്കിലും ചെയ്യണമെന്നു തോന്നി. അങ്ങനെയാണ് മുടി വെട്ടുന്നതിനെക്കുറിച്ച് മകള്‍ സാറയോടു പറയുന്നത്.
നല്ല വെളുത്ത മുടിയായിരുന്നു ജാനറ്റിന്. കീമോയ്ക്കു മുന്‍പുള്ള ഹെയര്‍ സ്റ്റൈല്‍ മാറ്റത്തില്‍ മുടിയുടെ നിറം മാറ്റമായിരുന്നു ആദ്യത്തേത്. പിങ്ക് നിറത്തിലുള്ള മുടിയാക്കി മാറ്റി. പിന്നീട് അമ്മയെ ന്യൂജനറേഷന്‍ സ്റ്റൈലിലേക്ക് മാറ്റുകയായിരുന്നു മകള്‍. മുടി അരികില്‍ നിന്നു പറ്റെ വെട്ടിയൊതുക്കി. നടുഭാഗം മുകളിലേക്ക് ഉയര്‍ത്തി സ്പൈക്ക് സ്റ്റൈലില്‍ ഗംഭീരമാക്കുകയായിരുന്നു. അമ്മയുടെ കിടിലന്‍ ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഹിറ്റാകുകയും ചെയ്തു. എന്നാല്‍ ജാനറ്റിന്‍റെ ശക്തമായ തീരുമാനങ്ങള്‍ പക്ഷെ ഇവിടെ തീരുന്നില്ല. അര്‍ബുദം പിടിപ്പെട്ടു മാറ്റിയ സ്തനത്തിന്‍റെ സ്ഥാനത്ത് ടാറ്റു വരച്ചു ഭംഗിയാക്കിയിരിക്കുകയാണ് ജാനറ്റ്.
Leave a Reply