Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 7:47 pm

Menu

Published on October 2, 2015 at 10:00 am

ഒന്ന് ശ്രദ്ധിക്കൂ….നിങ്ങൾക്ക് ക്യാൻസർ സാധ്യത ഉണ്ടോ എന്ന് തിരിച്ചറിയാം

cancer-symptoms

കാൻസർ ഇന്ന് സാധാരണമായ ഒരു രോഗമായി മാറിക്കഴിഞ്ഞു. ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ചുറ്റും ഒരുപാട് കാൻസർ രോഗികളെ കാണാം. നമ്മുടെ ചില ശീലങ്ങളും ക്യാൻസറിന് കാരണമാകുന്നുണ്ട്. അത്തരം ചില കാര്യങ്ങളെക്കുറിച്ച് ഒന്നറിയൂ .

➧ മാംസാഹാരം കഴിയ്ക്കുന്നവര്‍ക്ക് സസ്യാഹാരം കഴിയ്ക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. കാരണം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ചില ഘടകങ്ങള്‍ മാംസങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ലഭിയ്ക്കുന്ന പല മാംസങ്ങളും ഹോര്‍മോണ്‍ പ്രയോഗിയ്ക്കുന്നതാണ്. പ്രത്യേകിച്ച് കോഴിയിലും മറ്റും ഹോര്‍മോണ്‍ കുത്തി വച്ച് പെട്ടെന്നു വളര്‍ച്ചയെത്തിയ്ക്കുകയാണ് ചെയ്യുന്നത്.

➧ പുകവലി ശീലമുള്ളവര്‍ക്ക് ലംഗ്‌സ്, തൊണ്ട, മൗത്ത് ക്യാന്‍സര്‍ സാധ്യത ഏറെക്കൂടുതലാണ്. ധാരാളം മധുരം കഴിയ്ക്കുന്ന ശീലമുള്ളവരെങ്കില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

➧ മധുരം അധികം കഴിക്കുന്നതും നല്ലതല്ല.ക്യാന്‍സര്‍ കോശങ്ങള്‍ വളരാന്‍ മധുരം ഇട വരുത്തും.

➧ വീണ്ടും വീണ്ടും ഒരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിയ്ക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

➧ ശീതീകരിച്ച ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി ഉപയോഗിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും

➧ പാരമ്പര്യം ക്യാന്‍സര്‍ ബാധയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്.കുടുംബത്തില്‍ ആര്‍ക്കെങ്കിലും ക്യാന്‍സര്‍ സാധ്യതയുണ്ടെങ്കില്‍ കൃത്യമായ പരിശോധനകള്‍ നടത്തുക.

Loading...

Leave a Reply

Your email address will not be published.

More News