Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:04 am

Menu

Published on October 29, 2015 at 3:47 pm

സ്ട്രോക്ക് വന്ന രോഗികളെ ശുശ്രൂഷിക്കുന്നവർ ശ്രദ്ധിക്കാൻ….

care-for-stroke-patients

സ്ട്രോക്ക് വന്ന രോഗികളെ സംബന്ധിച്ച് തെറ്റായ ഒരു ശുശ്രൂഷാസമീപനം കുടുംബാംഗങ്ങളിൽ നിന്നും വന്നാൽ അതിന്റെ ആഘാതം രോഗിയെ വളരെയധികം ബാധിക്കുന്നതാണ്. അതിനാൽ ശുശ്രൂഷയിലെ ശരി തെറ്റുകൾ അറിയാം.

കിടത്തുമ്പോൾ
തളർച്ച ബാധിച്ച കൈ—കാലുകൾ തൂക്കിയിടാതെ കഴിയുന്നത്ര സമയം തലയിണയിലോ മറ്റോ ഭാരം താങ്ങി നിർത്താൻ പറ്റുന്ന രീതിയിൽ വെക്കുക. കണങ്കാൽ താഴോട്ട് മറിയാതിരിക്കാൻ മൃദുലമായ തലയണകൾക്ക് പകരം സ്പ്ലിന്റ്, പ്ലൈവുഡ് തുടങ്ങിയ വസ്തുക്കൾ ഇരുവശങ്ങളിലും ഉപയോഗിക്കുക.

സംസാരിക്കുമ്പോൾ
തളർച്ച ബാധിച്ച ഭാഗത്തുനിന്നു മറ്റുള്ളവർ സംസാരിക്കുക. കൂടാതെ, ടിവി, ഫോൺ, മേശ മുതലായവ തളർച്ച ബാധിച്ച ഭാഗത്തേക്ക് സ്ഥാപിച്ചാൽ രോഗി ആ ഭാഗത്തെ അവഗണിക്കാനുള്ള പ്രവണത കുറഞ്ഞുവരും.

കസേരയിൽ നിന്ന് എഴുന്നേൽപ്പിക്കുമ്പോൾ
പുറകിൽ നിന്ന് കൈ പിടിച്ചുവലിച്ച് എഴുന്നേൽപ്പിക്കരുത്. അരയ്ക്ക് മുകൾ ഭാഗത്ത് പിടിച്ച് എഴുന്നേൽപ്പിക്കാം.

കട്ടിലിൽ നിന്ന് എഴുന്നേൽപ്പിക്കുമ്പോൾ
തളർച്ച ബാധിച്ച കൈപിടിച്ചു വലിച്ച് എഴുന്നേൽപ്പിക്കരുത്. കൈക്കുഴ തെറ്റാം. പകരം, രോഗിയെ ചെരിച്ചു കിടത്തി കാലുകൾ രണ്ടും കട്ടിലിൽ നിന്നും പുറത്തേക്ക് തള്ളി മുതുകിൽ താങ്ങി ഇരുത്താം.

പടി കയറുമ്പോൾ
പടി കയറുമ്പോൾ രോഗിയുടെ പിറകിലായും പടി ഇറങ്ങുമ്പോൾ രോഗിയുടെ മുന്നിലായും നിൽക്കുക. ഇടയ്ക്ക് കാലിന് താങ്ങു കൊടുക്കാം. ഇതുവഴി പടികയറുമ്പോൾ വേച്ചു പോകാതിരിക്കും.

രോഗിയെ നടത്തുമ്പോൾ
തളർച്ച ബാധിച്ച ഭാഗത്തു നിന്നും താങ്ങുന്നതിനെക്കാൾ നല്ലതു മറുവശത്തുനിന്ന് അരക്കെട്ടു പിടിച്ചു സഹായിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News