Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 10:38 pm

Menu

Published on March 13, 2017 at 12:50 pm

ഇങ്ങനെയും ആഡംബരമോ? 1000 വജ്രം പൂശിയ റോള്‍സ് റോയ്സ്

casually-get-your-rolls-royce-lacquered-with-1000-real-diamonds

വാഹന വിപണിയില്‍ ആഡംബരത്തിന്റെ അവസാന വാക്കാണ് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ്. ഇപ്പോഴിതാ കാറില്‍ വജ്രം പൂശി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. കോടീശ്വരന്‍മാര്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് സ്വര്‍ണ്ണം കൊണ്ടുള്ള ആവരണങ്ങള്‍ നല്‍കാറുണ്ട്.

casually-get-your-rolls-royce-lacquered-with-1000-real-diamonds2

എന്നാല്‍ വജ്രം പൂശുന്നത് കേട്ടുകേഴ്‌വിയില്ലാത്ത കാര്യമാണ്. എന്നാല്‍ വജ്രം പൂശിയും കാര്‍ പുറത്തിറക്കാമെന്ന് റോള്‍സ് റോയ്സ് തെളിയിച്ചിരിക്കുന്നു. 1000 വജ്രക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച പെയിന്റ് പൂശിയാണ് റോള്‍സ് റോയ്സ് ഈ കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വജ്രം പൂശിയ ലോകത്തെ ആദ്യത്തെ കാറിന് റോള്‍സ് റോയ്സ് ഗോസ്റ്റ് എലഗന്‍സ് എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന പേര്.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉപഭോക്താവിനുവേണ്ടിയാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡയമണ്ട് സ്റ്റാര്‍ഡസ്റ്റ് എന്നാണ് ഈ നിറത്തിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. മൂന്നു എന്‍ജിനീയര്‍മാരുടെ രണ്ട് മാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഡയമണ്ട് സ്റ്റാര്‍ഡസ്റ്റ് എന്ന പെയിന്റ് നിര്‍മ്മിച്ചത്.

casually-get-your-rolls-royce-lacquered-with-1000-real-diamonds1

വജ്രങ്ങള്‍ പ്രത്യേകം പൊടിയാക്കി കെമിക്കലുകള്‍ ചേര്‍ത്ത് പെയിന്റില്‍ കലര്‍ത്തുകയായിരുന്നു. റോള്‍സ് റോയ്സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില കൂടിയ പെയിന്റാണ് ഇത്. ഇതിനായി ചെലവായ തുക എത്രയെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.

ഡയമണ്ട് ഡസ്റ്റ് പെയിന്റിന് കോട്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അതിന് മുകളില്‍ പ്രത്യേക ആവരണവും കമ്പനി നല്‍കിയിട്ടുണ്ട്. ഉപഭോക്താവിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് കാറിന് ഇത്തരത്തിലൊരു വില പിടിച്ച നിറം നല്‍കിയതെന്നും വാഹനത്തിന്റെ ഇന്റീരിയറും പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് നിര്‍മ്മിച്ചതെന്നും കമ്പനി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News