Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൈബീരിയ: വംശനാശം വന്ന ഗുഹാസിംഹങ്ങളുടെ അവശിഷ്ടം സൈബീരിയയില്‍ നിന്ന് കണ്ടെത്തി. 12000 വര്‍ഷത്തെ പഴക്കം ഉള്ള മൃതശരീരങ്ങള്‍ വലിയ കേടുകൂടാതെ മഞ്ഞുമണ്ണില്‍ സൂക്ഷിക്കപ്പെട്ട നിലയിലായിരുന്നു.’ഉയാന്‍’, ‘ദിന’എന്നിങ്ങനെ പേര് നല്‍കിയ സിംഹക്കുട്ടികള്‍ക്ക് ചാവുമ്പോള്‍ ഒരാഴ്ച അല്ലെങ്കില്‍ രണ്ടാഴ്ച മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് ഗവേഷകര്‍ കരുതുന്നു.
ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ഗുഹാസിംഹങ്ങളുടെ അവശിഷ്ടങ്ങളില്‍ ഏറ്റവും മികച്ചതാണ് ഈ സിംഹക്കുട്ടികളുടേതെന്ന്, യകുഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിലെ ഡോ.ആല്‍ബര്‍ട്ട് പ്രോട്ടോപൊപ്പോവ് പറഞ്ഞു.എല്ലാ ശരീരഭാഗങ്ങളും അവയ്ക്കുണ്ട്: രോമക്കുപ്പായവും ചെവികളും മൃദുപേശികളും, എന്തിന് മുഖത്തെ താടിരോമം പോലും’ ഡോ.പ്രോട്ടോപൊപ്പോവ് അറിയിച്ചു. തള്ള സിംഹം അവയെ ഗുഹയില്‍ വിട്ട് ഇരതേടാന്‍ പോയപ്പോള്‍ മണ്ണിടിച്ചിലില്‍ അവ ചത്തതാകാനാണ് സാധ്യതെന്ന് കരുതുന്നു.ആധുനിക കാലത്തെ സിംഹങ്ങളായ ‘പാന്തെറ ലിയോ’യുടെ ഉപയിനമായിരുന്നു ഗുഹാസിംഹങ്ങള്‍. പ്രാചീന മനുഷ്യന്‍ അവയെ വേട്ടയാടിയിരുന്നു എന്നാണ് അനുമാനം.
സൈബീരിയയിലെ അബിയിസ്‌കി ജില്ലിയിലെ മഞ്ഞുമണ്ണില്‍ നിന്നാണ് സിംഹക്കുട്ടികളുടെ ശരീരാവിശിഷ്ടം കണ്ടെടുത്തത്. 39,000 വര്‍ഷം പഴക്കമുള്ള വൂളി മാമത്തിന്റെ അവശിഷ്ടം 2013 ല്‍ കണ്ടെത്തിയതും ഇതേ പ്രദേശത്തുനിന്നായിരുന്നു.
Leave a Reply