Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:57 pm

Menu

Published on March 26, 2015 at 3:45 pm

നരേന്ദ്ര മോദിയുടെ പേരില്‍ ഇനി മാങ്ങയും!

celebrated-mango-grower-comes-out-with-modi-mango

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഇനി മാങ്ങയും. ഉത്തര്‍പ്രദേശിലെ പ്രമുഖ മാവ് ഗവേഷകനായ ഹാജി കലിമുള്ളയാണ് മോദിയുടെ പേരില്‍ പുതിയ ഇനം മാവ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഹുസ്‌നെ ഇനത്തിന്റേയും ലക്‌നൗവിലെ ദുസേരി ഇനത്തിന്റേയും സങ്കരമാണ് ഈ മാവ്. നരേന്ദ്രമോഡിയുടെ സ്വഭാവ വിശേഷങ്ങള്‍ ഒത്തിണങ്ങിയ മാങ്ങയായതിനാലാണത്രേ നമോ മാങ്ങ എന്ന് പേരിട്ടത്. ഇപ്പോൾ നമോ മാവില്‍ കുറച്ച് മാങ്ങകൾ മാത്രമേ ഉണ്ടായിട്ടുള്ളു. അവയെല്ലാം ഇനിയും പഴുത്തു തുടങ്ങിയിട്ടുമില്ല. പഴുത്തു കഴിഞ്ഞാല്‍ മാങ്ങ മോഡിക്ക് കൊടുത്തയക്കുമെന്ന് ഹാജി പറയുന്നു.ലക്‌നൗവില്‍ നിന്നുള്ള ദുസ്സേറി മാങ്ങയുടെ മാധുര്യവും മുര്‍ഷിദാബാദില്‍ നിന്നുള്ള ഹസനാര ഇനത്തിന്റെ ദൃഡതയും ഈ മാമ്പഴത്തിനുണ്ടെന്നാണ് ഹാജി പറയുന്നത്. ബഡ് ഡിങ്ങിലെ വൈദഗ്ദ്യം കൊണ്ട് പദ്മശ്രീ പുരസ്കാരം നേടിയ കലീമുള്ള ഖാന്‍ പ്രശസ്തരായ വ്യക്തികളുടെ പേരിൽ മാങ്ങകൾ വികസിപ്പിച്ച് ശ്രദ്ധേയനാണ്. സോണിയാ ഗാന്ധി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ്, അഖിലേഷ് യാദവ് എന്നിവ അദ്ദേഹം വികസിപ്പിച്ച ചില ഇനങ്ങളാണ്.

Celebrated mango grower comes out with 'Modi mango'0

Celebrated mango grower comes out with 'Modi mango'.

Loading...

Leave a Reply

Your email address will not be published.

More News