Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : സിമന്‍റ് വില ചാക്കൊന്നിന് 30 മുതല്‍ 40 രൂപ വരെ വര്‍ധിപ്പിക്കാന്‍ സിമന്‍റ് ലോബിയുടെ തീരുമാനിച്ചു. സംസ്ഥാനത്തെ വിതരണക്കാരായ ശങ്കര്‍, എ.സി.സി, ചെട്ടിനാട്, അള്‍ട്രാടെക്, സുവാരി, ജെ.കെ, രാംകോ, അംബുജം എന്നീ ആറ് സിമന്‍റ് കമ്പനികളും സിമന്‍റ് ഡീലേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം രഹസ്യയോഗം ചേര്‍ന്ന് ‘ഡീല്‍’ ഉറപ്പിച്ചത്.ബുധനാഴ്ച മുതല്‍ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലവില്‍ 345 രൂപക്ക് ലഭിക്കുന്ന ഒരു ചാക്ക് സിമന്‍റിന് ഇനി 375-385 രൂപ നല്‍കണം. വില വര്‍ധിപ്പിക്കാന്‍ തയാറാകാത്ത വ്യാപാരികള്‍ക്ക് മേലില്‍ സിമന്‍റ് നല്‍കില്ളെന്നാണ് കമ്പനികളുടെ പ്രഖ്യാപനം.സെപ്റ്റംബര്‍ 16ന് സിമന്‍റ് വിലയില്‍ 30 രൂപ വര്‍ധിപ്പിച്ചിരുന്നു. ഏതാനും ദിവസം കൂടിയ വിലയില്‍ വിറ്റെങ്കിലും സിമന്‍റ് ഡീലേഴ്സ് അസോസിയേഷന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് വിലക്കയറ്റം പിന്‍വലിച്ചു. ഇതിനുശേഷം സെപ്റ്റംബര്‍ 21ന് എറണാകുളത്തും കോഴിക്കോട്ടും അസോസിയേഷന്‍ നേതാക്കളുമായി കമ്പനി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് 25 മുതല്‍ വില കൂട്ടാന്‍ തീരുമാനിച്ചതെന്ന് സംഘടനയില്‍ അംഗമാകാത്ത വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ മലബാര്‍ സിമന്‍റിന് 310 രൂപയെ വിലയുള്ളൂവെങ്കിലും ആവശ്യത്തിന് ലഭ്യമല്ല. അതേസമയം, സിമന്‍റ് കമ്പനികള്‍ വില കൂട്ടാന്‍ തീരുമാനിച്ചതായും സര്‍ക്കാറാണ് ഇടപെടേണ്ടതെന്നും സിമന്‍റ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. കൂടിയവിലക്ക് വില്‍ക്കില്ളെന്ന് വ്യാപാരികള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്താല്‍ കമ്പനികള്‍ക്ക് മുട്ടുമടക്കേണ്ടി വരുമെന്നും സംഘടനയില്‍ ഇല്ലാത്ത വ്യാപാരികള്‍ പറഞ്ഞു.
Leave a Reply