Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 12:46 am

Menu

Published on October 9, 2017 at 5:44 pm

രണ്ടു വയസുള്ളപ്പോള്‍ ദിവസേന വലിച്ചിരുന്നത് 40 സിഗരറ്റ്; കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നോ?

chain-smoking-child-aldi-suganda

ഏവരെയും ഞെട്ടിച്ച ഒരു റിപ്പോര്‍ട്ടായിരുന്നു ഇന്തോനേഷ്യയിലെ ചെയിന്‍ സ്‌മോക്കറായ ഒരു രണ്ടുവയസുകാരന്റേത്. ദിവസവും 40 സിഗരറ്റുകള്‍ വരെ വലിച്ചാണ് അവന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

രണ്ടു വയസ്സുള്ള മകന്റെ പുകവലി കണ്ട് തളര്‍ന്നിരുന്ന പോയ ഒരമ്മയുണ്ടായിരുന്നു. മകനെ ഒരിക്കലും പഴയ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് വിലപിച്ചിരുന്നു ഒരു അമ്മ. സിഗരറ്റിനു വേണ്ടി വാശി പിടിക്കുന്ന, അക്രമം കാണിക്കുന്ന മകനു മുന്നില്‍ തോറ്റു കൊടുക്കാനേ അവര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

ഓര്‍മ്മയുണ്ടോ ഇന്തോനേഷ്യയിലെ ചെയിന്‍ സ്‌മോക്കറായിരുന്ന രണ്ടുവയസുകാരന്‍ അല്‍ഡി സുഗന്ധയെ. എന്നാല്‍ ഇന്ന് പുകവലിക്കെതരിരെ ഇന്തോനേഷ്യയില്‍ ശബ്ദമുയര്‍ത്തുന്നത് ഇപ്പോള്‍ എട്ടു വയസ്സുള്ള ഈ അല്‍ഡി തന്നെയാണ്.

പുകവലി ഉപേക്ഷിക്കാനുള്ള തന്റെ ആ തീരുമാനം വളരെ കഠിനം തന്നെയായിരുന്നുവെന്ന് അല്‍ഡി പറയുന്നു. സിഗരറ്റ് വലിച്ചില്ലെങ്കില്‍ വായ്ക്കകത്ത് കയര്‍പ്പും തലകറക്കവും അനുഭവപ്പെടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അതീവ സന്തോഷവാനാണെന്നും ഉത്സാഹഭരിതനാണെന്നും അല്‍ഡി വ്യക്തമാക്കി.

അല്‍ഡിയെ ഈ നിലയിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവന്നെന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ. സിറ്റോ മുല്യാഡി പറയുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്ന നിലയിലെത്തിയപ്പോള്‍ ആഹാരം ധാരാളം കഴിക്കുന്ന ശീലം തുടങ്ങി. ഇതാകട്ടെ അവനെ പൊണ്ണത്തടിയനാക്കുകയും ചെയ്തു. ഇതു നിയന്ത്രിക്കാനായി രണ്ടാംഘട്ട ചികിത്സയും നടത്തി.

അല്‍ഡിയുടെ കാര്യത്തില്‍ അവന്റെ പ്രായവും ബുദ്ധിയുമാണ് ചികിത്സ വിജയകരമാക്കിയതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഓടുക, ചാടുക, കളിക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ചു. മൂന്നു വയസ്സില്‍ അവന്‍ നാലു പായ്ക്കറ്റ് സിഗരറ്റ് വരെ ഒരു ദിവസം വലിച്ചിരുന്നു.

അല്‍ഡിയുടെ അമ്മയ്ക്ക് മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പ്പനയായിരുന്നു തൊഴില്‍. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ കുഞ്ഞ് അല്‍ഡിയെയും ഇവര്‍ ഒപ്പം കൂട്ടാറുണ്ടായിരുന്നു. അവിടെയുള്ള ആളുകളാണ് പുക വലിക്കാന്‍ കുഞ്ഞിനെ പഠിപ്പിച്ചത്. അവിടെ നിന്ന് അവന് സിഗരറ്റും ധാരാളം ലഭിച്ചു.

സിഗരറ്റ് കിട്ടാഞ്ഞാല്‍ കലി തുള്ളുന്ന സ്വഭാവമായിരുന്നു, തല ചുമരിലിട്ട് ഇടിക്കും. സ്വയം മുറിവുകള്‍ ഏല്‍പ്പിക്കും. ഇതെല്ലാം കാരണം തന്നെ ഒരു ചീത്ത അമ്മയായാണ് എല്ലാവരും മുദ്ര കുത്തിയതെന്നും അല്‍ഡിയുടെ അമ്മ പറയുന്നു. സിഗരറ്റു വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ അല്‍ഡി ഉപദ്രവിക്കുമായിരുന്നെന്നും അവന്‍ മരിക്കുമോ എന്ന പേടിതനിക്കുണ്ടായിരുന്നുവെന്നും ആ അമ്മ കൂട്ടിച്ചേര്‍ത്തു.

ഇതെല്ലാം അമ്മ പറയുമ്പോള്‍ അല്‍ഡി നിശബ്ദനായി കേട്ടിരിക്കുന്നു. ഇന്‍ഡോനേഷ്യയില്‍ ഏതാണ്ട് 267000 കുട്ടികള്‍ ഇപ്പോഴും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിമകളാണെന്നാണ് കണക്കുകള്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News