Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ ആസൂത്രണ കമ്മീഷന്റെ ശുപാര്‍ശ.ലിറ്ററിന് രണ്ടു മുതല്‍ മൂന്നു രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പ്രധാന മന്ത്രി മന്‍മോഹന്‍ സിങിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഡീസല്‍ വിലയില്‍ കഴിഞ്ഞ ദിവസമാണ് 50 പൈസ കൂട്ടിയത്.നഷ്ടം നികത്താന്‍ ഘട്ടംഘട്ടമായി വില കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിയുടെ ഭാഗമായിരുന്നു ഇത്. അതിന് പുറമെയാണ് ഇപ്പോള്‍ ഒറ്റയടിക്ക് വില കൂട്ടണമെന്ന ആസൂത്രണ കമ്മീഷന്റെ ശുപാര്‍ശ.നഷ്ടത്തിലാണെന്ന എണ്ണ കമ്പനികളുടെ പരാതിയെ തുടര്‍ന്ന് പ്രതിമാസം വില വര്‍ധിപ്പിക്കുന്നത്.ഈ നഷ്ടം സര്‍ക്കാര്‍ എണ്ണകമ്പനികള്‍ നല്‍കേണ്ടിവരുന്നു.ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഡീസല്‍3വിലയില്‍ 2 മുതല്‍ 3രൂപവരെ അടിയന്തിരമായി കൂട്ടാന്‍ എണ്ണകമ്പനികളോട് നിര്‍ദ്ദേശിക്കണമെന്നാണ് ആസൂത്രണ കമ്മീഷന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്.നിലവിലെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ മറ്റു വഴി ഇല്ലാത്തതിനാലാണ് ഈ ശുപാര്‍ശ എന്നാണ് വിശദീകരണം.സ്വര്‍ണ്ണത്തിന്മേലുള്ള നിക്ഷേപം കുറക്കാനായി ഇറക്കുമതി തീരുവ വീണ്ടും കൂട്ടണമെന്നുംപറയുന്നുണ്ട്.നിലവില്‍ എട്ട് ശതമാനമാണ് സ്വര്‍ണ്ണത്തിന്‍റെ തീരുവ.ഇത് ആറുമാസത്തേക്ക് 10 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണം.രൂപയുടെ മൂല്യംകുത്തനെ ഇടിയുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാതലത്തിലാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്‍റെ ശുപാര്‍ശകള്‍… .
Leave a Reply