Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:03 am

Menu

Published on June 12, 2015 at 12:04 pm

പ്രേതത്തെ വിളിക്കാൻ ‘ചാർളി – ചാർളി’ ഗെയിം…

charlie-charlie-game-summoning-mexican-demon-goes-viral-causing-damage-real-and-fake

ബൊഗോട്ട: ഓജോ ബോർഡ് ആയിരുന്നു പ്രേതത്തെ വിളിക്കാനും പ്രേതവുമായി സംസാരിക്കാനും ഇതുവരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു മാർഗ്ഗം എന്നാലിപ്പോൾ ഓജോബോര്‍ഡിന്റെ മാതൃകയില്‍ പ്രേതത്തെ വിളിക്കാൻ ഇന്റര്‍നെറ്റില്‍ ചാര്‍ലി ചാര്‍ലി ചലഞ്ച് പ്രചരിയ്ക്കുന്നു. കുട്ടികളാണ് ചാര്‍ലി ചലഞ്ചിന്റെ വക്താക്കളാകുന്നത്. ഓജോബോര്‍ഡ് പോലെ തന്നെ പ്രേതത്തെ വിളിച്ച് വരുത്തുന്നതാണ് ചാര്‍ലി ചലഞ്ച്. രണ്ട് പെന്‍സിലും ഒരു പേപ്പറും ഉണ്ടെങ്കില്‍ ചലഞ്ച് ബോര്‍ഡ് തയ്യാറാക്കാം. പ്രേതം വരികയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൊളംബിയയില്‍ കുട്ടികള്‍ക്കിടയില്‍ പ്രേതവിളി വ്യാപകമാണ്. പ്രേതത്തെ വിളിച്ച കുട്ടികള്‍ കൂട്ട ഉന്മാദാവസ്ഥയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും ചെയ്തു. ചാര്‍ലി ചലഞ്ചിനെപ്പറ്റി കൂടുതല്‍ അറിയാം…

ഓജോബോര്‍ഡ് പോലെ
മുന്‍പ് പ്രേതവിളിയ്ക്ക് വ്യാപകമായിരുന്ന ഓജോബാര്‍ഡിനെ പിന്തള്ളിയാണ് ഇപ്പോള്‍ ചാര്‍ലി ചാര്‍ലി ചലഞ്ച് പ്രചരിയ്ക്കുന്നത്. ബ്രിട്ടന്‍. അമേരിയ്ക്ക, സ്വീഡന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഇത് വ്യാപകമാണ്. കുട്ടികളാണ് ചാര്‍ലി ചലഞ്ചില്‍ അധികവും

വെള്ളക്കടലാസോ അല്ലെങ്കില്‍ വരയുള്ള കടലാസോ
വെള്ളക്കടലാസോ അല്ലെങ്കില്‍ വരയുള്ള കടലാസോ നാല് തുല്യഭാഗങ്ങളായി വരയ്ക്കും. ഇനി കടലാസിന്റെ ഒത്തനടുക്ക് രണ്ട് പെന്‍സിലുകള്‍, നെടുകെയും കുറുകേയും വയ്ക്കും. ഒരു പെന്‍സിലിന് മുകളില്‍ മറ്റൊന്നിനെ തുലനം ചെയ്ത് വയ്ക്കും. പെന്‍സില്‍ ക്രമപ്പെടുത്തുന്നതിന് മുന്‍പ് തന്നെ നാലായി വരച്ച പേപ്പറില്‍ Yes എന്നും No എന്നും എഴുതി ചേര്‍ത്താണ് ചാര്‍ലി ബോര്‍ഡ് തയ്യാറാക്കുന്നത്

പ്രേതത്തെ വിളിയ്ക്കുന്നത്
പ്രേതത്തെ വിളിയ്ക്കുകയും ചോദ്യങ്ങള്‍ ചോദിയ്ക്കുകയും ചെയ്യും. പ്രേതത്തിന്റെ ഉത്തരത്തിന് അനുസരിച്ച് പെന്‍സില്‍ നീങ്ങും. Yes ലോ No യിലോ എത്തുകയും ചെയ്യും. പ്രേതത്തിന്റെ ഉത്തരമനുസരിച്ച് പെന്‍സില്‍ ചലിയ്ക്കുമെന്നാണ് വിശ്വാസം

വീഡിയോകള്‍
ചാര്‍ലി ചലഞ്ചിന്റെ വീഡിയോകള്‍ പ്രചരിയ്ക്കുന്നുണ്ട്





ശാസ്ത്രം പറയുന്നത്
ഭൂഗുരുത്വ ബലത്തോടൊപ്പം പ്രതീക്ഷിത പ്രതികരണമെന്ന മാനസികാവസ്ഥയാണ് ചാര്‍ലി ചാര്‍ലി ചലഞ്ചിനിടയില്‍ സംഭവിയ്ക്കുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്. അല്ലാതെ പ്രേതം വരുന്നതോ ഉത്തരം നല്‍കുന്നതോ അല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News