Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : റോമിംഗ് നിരക്കുകൾ കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) തീരുമാനിച്ചു. പുതിയ നിരക്കുകള്‍ അടുത്തമാസം ഒന്നുമുതല്‍ നിലവില്‍ വരും. 007-ലെ ട്രായ് നിയമപ്രകാരം റോമിംഗില്‍ ഔട്ട്ഗോയിംഗ് ലോക്കല്‍ കോളുകള്‍ക്ക് മിനിറ്റിന് 1.40 രൂപയും എസ്ടിഡി കോളുകള്‍ക്ക് മിനിറ്റിന് 2.40 രൂപയാണ് ഈടാക്കിയിരുന്നത്. ജൂലൈ മുതല്‍ ഇത് യഥാക്രമം ഒരു രൂപയും 1.50 രൂപയുമാകും. ഇതുപോലെതന്നെ ഇന്‍കമിംഗ് കോളുകള്‍ക്ക് മിനിറ്റിന് 1.75 രൂപ എന്നത് 75 പൈസയാകും. റോമിംഗില്‍ ഔട്ട്ഗോയിംഗ് ലോക്കല്‍ എസ്എംഎസിന് ഒരു രൂപയും എസ്ടിഡി എസ്എംഎസിന് 1.50 രൂപയുമാണ് പുതിയ നിരക്ക്. ഇന്‍കമിംഗ് എസ്എംഎസ് സൗജന്യമായിരിക്കും. റോമിംഗ് പൂര്‍ണ്ണമായും ഒഴിവാക്കുമെന്നാണ് ട്രായ് നേരത്തെ അറിയിച്ചിരുന്നത് .
Leave a Reply