Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തോൽപ്പിക്കുമെന്ന് ഭയന്ന് അദ്ധ്യാപികയെ കുത്തിക്കൊന്ന കേസ്സിൽ വിദ്യാർഥിക്ക് രണ്ടു വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. ചെന്നൈ പാരീസിലെ അര്‍മീനിയന്‍ സ്ട്രീറ്റ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് 2012 ഫിബ്രവരി9 തിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഹിന്ദി പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനാൽ ഒന്‍പതാം ക്ലാസില്‍നിന്ന് പത്തിലേക്ക് ടീച്ചർ ക്ലാസ് കയറ്റം തരില്ലെന്ന് കരുതിയാണ് വിദ്യാർഥി അദ്ധ്യാപികയായ ഉമാമഹേശ്വരിയെ കുത്തി കൊലപ്പെടുത്തിയത്. ഉമാമഹേശ്വരി ക്ലാസ് മുറിയിൽ കുട്ടികളെയും കാത്തിരിക്കുകയായിരുന്ന സമയം ബാസ്‌കറ്റില്‍ പേപ്പറുകള്‍ കളയാനെന്ന വ്യാജേന അവിടെയെത്തിയ വിദ്യാർഥി ടീച്ചറുടെ വയറ്റിലും കഴുത്തിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.ഉടൻ തന്നെ ടീച്ചറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ മറ്റ് കുട്ടികൾ പിടികൂടി പോലീസിലേൽപ്പിച്ചു. വിദ്യാർഥി ക്ലാസിൽ സ്ഥിരമായി വരികയോ പാഠഭാഗങ്ങൾ പഠിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല.ഇക്കാര്യം സ്കൂൾ ഡയറിയിൽ ടീച്ചർ കുറിച്ചിടുകയും വിദ്യാർഥിയുടെ രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു.
Leave a Reply