Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിക്കാനായി പല വേഷം കെട്ടുന്നവര്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ ഈ വാക്യം അന്വര്‍ത്ഥമാക്കുന്ന കാഴ്ച കാണണമെങ്കില്‍ ചെന്നൈയിലെ ഗോള്‍ഡന്‍ ബീച്ചിലെത്തണം. അവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ മുഖത്തു യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെ പാറ പോലെ ഉറച്ചു നില്‍ക്കുന്ന ചില മനുഷ്യരെ കാണാന്‍ കഴിയും.
ദിലീപിന്റെ കുബേരന്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ രംഗങ്ങള്‍. കാരണം ചെന്നൈ ഗോള്‍ഡന്‍ ബീച്ചിലെ പ്രതിമ മനുഷ്യരെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരെയൊന്ന് ചിരിപ്പിക്കണം. ഇതാണ് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള പ്രധാന ടാസ്‌ക്. എന്നാല്‍ ആര്‍ക്കും അവരെ ചിരിപ്പിക്കാന്‍ കഴിയില്ല. കാരണം അവര്‍ പ്രതിമ മനുഷ്യരാണ്. സന്ദര്‍ശകര്‍ക്കിടയില്‍ കൗതുകം ജനിപ്പിക്കലാണ് അവരുടെ ജോലി.

തന്നെ ചിരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരില്‍ പ്രശസ്ത സിനിമാ താരങ്ങളടക്കമുണ്ടെന്ന് പ്രതിമ മനുഷ്യരിലൊരാളായ അബ്ദുള്‍ ഹാസീസ് പറയുന്നു. ‘ഒരുപാട് നടന്മാര്‍ ശ്രമിച്ചതാണ്. ആര്‍ക്കും എന്നെ ചിരിപ്പിക്കാനായില്ല. കോവൈ സരള, മദന്‍ ബാബു, വിക്രം, വിജയ്കാന്ത്, സാക്ഷാല്‍ ശിവാജി ഗണേശന്‍ വരെ വന്നു. എന്നിട്ടും നടന്നില്ല.’

ജീവിക്കാനായി പതിനെട്ടാം വയസ്സിലാണ് ഹാസീസ് ഈ ജോലി ഏറ്റെടുക്കുന്നത്. ആറു മണിക്കൂറോളം കൃഷ്ണമണി പോലും ചലിപ്പിക്കാതെ പല്ലു പോലും പുറത്തു കാണിക്കാതെ നില്‍ക്കണം. മുപ്പത് വര്‍ഷത്തിലേറെയായി ഹാസീസ് ഈ ജോലി ചെയ്യുന്നു. ചിരിക്കാന്‍ എളുപ്പമാണ്, എന്നാല്‍ ചിരിക്കാതിരിക്കാനാണ് പ്രയാസം, ഹാസീസ് കൂട്ടിച്ചേര്‍ത്തു.
പ്രതിമ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി പേരുണ്ട് ഇവിടെ. നാല് മണിക്കൂര്‍ ഇടവിട്ടാണ് ഓരോരുത്തരും നില്‍ക്കുന്നത്. ഇവരെ ചിരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന സമ്മാനം 10000 രൂപയാണ്. എന്നാല്‍ ഒന്ന് ചിരിച്ചുപോയാലോ, ആ 10000 രൂപ പാവം പ്രതിമ മനുഷ്യന് നഷ്ടമാകും.
Leave a Reply